പടകളിപ്പറമ്പ് അംഗന്‍വാടി പുതുമോടിയില്‍
അലനല്ലൂര്‍:പടകളിപ്പറമ്പ് അംഗന്‍വാടിക്ക് പുതുമോടിയേകി അലനല്ലൂര്‍ ജിവിഎച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റ്. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം, എന്‍എസ്എസി ന്റെ അമ്പതാം വാര്‍ഷികം എന്നിവയോടനുബന്ധിച്ചാണ് അംഗന് വാടിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ചുമര് ചിത്രങ്ങള്‍,കളിസ്ഥലം,പൂന്തോട്ടം,പഠനോപകരണങ്ങള്‍,വേസ്റ്റ് കുഴി നിര്‍മ്മാണം,പ്ലംബിങ്,വൈറ്റ് ബോര്ഡ്്,ചുറ്റുമതില്‍ നിര്‍മ്മാണം എന്നിങ്ങനെയുള്ള അടിസ്ഥാന വികസനമാണ് എന്‍എസ്എസ് യൂണിറ്റ്…
ഇത്തവണ മണ്ണാര്‍ക്കാട്ട് കലോത്സവം സ്മാര്‍ട്ടാണ് ;ബ്ലോഗും ആപ്പുമെല്ലാം തയ്യാര്‍
മണ്ണാര്‍ക്കാട്:നവംബര്‍ 2,5,6,7 തീയ്യതികളില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കുന്ന മണ്ണാര്‍ക്കാട് ഉപജില്ലാ കേരളാ സ്കൂള്‍ കലോത്സവ തുടിപ്പുകള്‍ അതിവേഗം വിരല്ത്തുമ്പിലെത്തിക്കുന്നതിനായി ബ്ലോഗും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറായി.കലോത്സവത്തിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ http://mkdsubdtkalolsavam.blogspot.com എന്ന ബ്ലോഗിലും Mannarkkad Kalolsavam മൊബൈല്‍ ആപ്പിലും…
വാളയാര്‍:ബിജെപിയുടെ നൂറ് മണിക്കൂര്‍ സത്യാഗ്രഹം പുരോഗമിക്കുന്നു
പാലക്കാട്: വാളയാര്‍ കേസില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് കുമ്മനം രാജശേഖരന്. അട്ടപ്പള്ള ത്ത് പീഡനത്തിരയായ ശേഷം ദൂരുഹ സഹാചര്യത്തില്‍ മരിച്ച സഹോദരിമാരുടെ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് വാളയാര്‍ ്അട്ടപ്പള്ളത്ത് ബി ജെ പിയുടെ നേതൃത്വത്തില്‍ നൂറ് മണിക്കൂര്‍ സത്യാഗ്രഹം ഉദ്ഘാടനം…
വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണം:ബെന്നി ബഹനാന്
പാലക്കാട്: . വാളയാര്‍ കേസില്‍ പുനരന്വേഷണമല്ല സി.ബി.ഐ അന്വേഷണമാണ് കേസില്‍ വേണ്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് ആവശ്യപ്പെട്ടു. ബെന്നി ബഹനാന്റെ നേതൃത്വ ത്തിലുള്ള യു ഡി എഫ് സംഘം വാളയാറില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സാഹചര്യം…
വാളയാര്‍ കേസ്: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിളിച്ച് വരുത്തുമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്
വാളയാര്‍: വാളയാര്‍ കേസില്‍ ആദ്യഘട്ടം മുതല്‍ തന്നെ പ്രോസി ക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും അട്ടിമറിച്ചെന്ന് ദേശീയ എസ് സി കമ്മീഷന് എല്‍ മുരുകന്. വാളയാറില്‍ മരിച്ച പെണ് കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം വാര്‍ത്ത ലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാളയാര്‍ കേസില്‍…
വാളയാര്‍ കേസ്:യുഡിഎഫ് പ്രതിഷേധ ജ്വാല തെളിയിച്ചു
പാലക്കാട്:വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് പ്രതിഷേധ ജ്വാല തെളിയിച്ചു. യോഗം എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്മാന് എ രാമസ്വാമി…
വാളയാര്‍ പീഡനം: എം.എസ്.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
തച്ചനാട്ടുകര : വാളയാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ അന്വേഷണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും എം.എസ്.എഫ് തച്ചനാട്ടുകരയില്‍ പ്രതിഷേധ സംഗമം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹംസ മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു.എം…
ഭക്ഷ്യ ഭദ്രതാ നിയമം: മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്പശാല നടത്തി.
പാലക്കാട്: ഭക്ഷ്യ ഭദ്രതാ നിയമം നിലവില്‍ വന്നതോടെ അവശ്യ വസ്തുക്കളുടെ പൊതുവിതരണത്തിനപ്പുറം അര്‍ഹരായ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ഭക്ഷണാവകാശം സംരക്ഷിക്കാന്‍ കഴിഞ്ഞതായി ഭക്ഷ്യ ഭദ്രത ജില്ലാ പരാതി പരിഹാര ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വിജയന് പറഞ്ഞു. ഭക്ഷ്യ ഭദ്രത നിയമവുമായി…
മരുതറോഡ് ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം
പാലക്കാട്: പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള സൗകര്യങ്ങളും മികച്ച സേവനങ്ങളും ഉറപ്പാക്കുന്ന മരുതറോഡ് ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പശ്ചാത്തല വികസനം, പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ എന്നിവ കണക്കാക്കിയാണ് അംഗീകാരം നല്‍കുന്നത്. പഞ്ചായത്ത് ഓഫീസില്‍ ടോക്കണ്‍ സംവിധാനത്തിലാണ് എല്ലാ അപേക്ഷകളും സമര്‍പ്പിക്കുന്നത്.…
അരങ്ങ് 2019 : രുചിക്കൂട്ട് ഒരുക്കുന്നത് കുടുംബശ്രീയുടെ നേതൃത്വത്തില്‍.
പാലക്കാട്: നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെ നടക്കാനിരിക്കുന്ന സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ രുചിക്കൂട്ടുകള്‍ ഒരുക്കുന്നത് പൂര്‍ണമായും കുടുംബശ്രീയുടെ നേതൃത്വത്തില്‍. പാലക്കാട് കഫേശ്രീ, ഓങ്ങല്ലൂര്‍ അമ്മ കേറ്ററിംഗ് യുണിറ്റ്, മേലാര്‍കോട് ഹോം സ്റ്റൈല്‍ കാറ്ററിങ് യൂണിറ്റ് എന്നീ മൂന്ന് കുടുംബശ്രീ കഫേശ്രീ…