അലനല്ലൂര്‍:പടകളിപ്പറമ്പ് അംഗന്‍വാടിക്ക് പുതുമോടിയേകി അലനല്ലൂര്‍ ജിവിഎച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റ്. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്‍മവാര്‍ഷികം, എന്‍എസ്എസി ന്റെ അമ്പതാം വാര്‍ഷികം എന്നിവയോടനുബന്ധിച്ചാണ് അംഗന്‍ വാടിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ചുമര്‍ ചിത്രങ്ങള്‍,കളിസ്ഥലം,പൂന്തോട്ടം,പഠനോപകരണങ്ങള്‍,വേസ്റ്റ് കുഴി നിര്‍മ്മാണം,പ്ലംബിങ്,വൈറ്റ് ബോര്‍ഡ്്,ചുറ്റുമതില്‍ നിര്‍മ്മാണം എന്നിങ്ങനെയുള്ള അടിസ്ഥാന വികസനമാണ് എന്‍എസ്എസ് യൂണിറ്റ് ഏറ്റെടുത്തത്.വിദ്യാര്‍ത്ഥികളെ പൊതുവിദ്യാലയങ്ങളി ലേക്ക് കൂടുതല്‍ ആകര്‍ഷിക്കുകയെന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പര്‍ ഗീതാ ദേവി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ഹംസ ആക്കാടന്‍,അധ്യാപകരായ സുദര്‍ശന കുമാര്‍,രാജേന്ദ്രന്‍, പ്രജിത് എന്‍,രസ്്മ പി,അബ്ദുള്‍ അസീസ് ഹൈദര്‍,പിടിഎ വൈസ് പ്രസിഡന്റ് പാക്കത്ത് അഷ്‌റഫ് ഹാജി,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സലാം,അംഗന്‍വാടി ടീച്ചര്‍ സവിത.സി.വി, വിദ്യാര്‍ത്ഥികളായ ഹര്‍ഷ വി,ഉണ്ണീന്‍ അബ്‌നാന്‍ എന്നിവര്‍ സംസാരിച്ചു.വിഎച്ച്എസ്ഇ പ്രിന്‍സിപ്പസല്‍ പ്രസീദ സി.വി. സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ സോണിയ രാജ് നന്ദിയും പറഞ്ഞു.