വാളയാര്‍: വാളയാര്‍ കേസില്‍ ആദ്യഘട്ടം മുതല്‍ തന്നെ പ്രോസി ക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും അട്ടിമറിച്ചെന്ന് ദേശീയ എസ് സി കമ്മീഷന് എല്‍ മുരുകന്. വാളയാറില്‍ മരിച്ച പെണ് കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം വാര്‍ത്ത ലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാളയാര്‍ കേസില്‍ ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചത്. ഈ സഹാച ര്യത്തില്‍ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും കമ്മീഷന്റെ ദില്ലി ഓഫീസിലെത്താന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.