അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍വാര്‍ഡ് മെമ്പര്‍മാരും ചേര്‍ന്ന് എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് 500 മെഡിസിന്‍ ബുക്കുകള്‍ നല്‍കി. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സജ്‌ന സത്താറിന്റെ നേതൃ ത്വത്തില്‍ മെഡിസിന്‍ ബുക്ക് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹികള്‍ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, സ്ഥിരം സമിതി അധ്യക്ഷരായ എം.ജിഷ, എം.കെ ബക്കര്‍, മറ്റുപഞ്ചായത്ത് അംഗങ്ങള്‍, സൊ സൈറ്റി ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, ട്രഷറര്‍ ഗഫൂര്‍ ചാലിയന്‍, ഭാര വാഹി വീരാന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.