പാലക്കാട്: . വാളയാര്‍ കേസില്‍ പുനരന്വേഷണമല്ല സി.ബി.ഐ അന്വേഷണമാണ് കേസില്‍ വേണ്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. ബെന്നി ബഹനാന്റെ നേതൃത്വ ത്തിലുള്ള യു ഡി എഫ് സംഘം വാളയാറില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സാഹചര്യം വിലയിരുത്തി വീണ്ടും യുഡിഎഫ് യോഗം ചേര്‍ന്നതിന് ശേഷം പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുമെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ ഹര്‍ത്താലാചരിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ബെന്നി ബെഹന്നാനൊപ്പം എംപിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, പി.സി വിഷ്ണുനാഥ് തുടങ്ങിയവരും ഘടകകക്ഷി നേതാക്കന്മാരും ഒപ്പമുണ്ടായിരുന്നു.