അലനല്ലൂര്‍ : അലനല്ലൂര്‍ സ്‌കൈ ഹെല്‍ത്ത് കെയര്‍ സംഘടിപ്പിക്കുന്ന സൗജന്യ അസ്ഥി രോഗ നിര്‍ണ്ണയ ക്യാംപ് നവംബര്‍ 12ന് ആശുപത്രിയില്‍ നടക്കും. വൈകിട്ട് 5.30 മുതല്‍ ഏഴ് മണി വരെ നടക്കുന്ന ക്യാംപിന്‌ അസ്ഥിരോഗ വിദഗ്ദ്ധന്‍ ഡോ. ജിനു ഹംസ നേതൃ ത്വം നല്‍കും.

അസ്ഥിബലക്ഷയ നിര്‍ണ്ണയം സൗജന്യം

ഡോക്ടറുടെ പരിശോധന സൗജന്യമായിരിക്കും. 1500 രൂപ ചെലവു വരുന്ന അസ്ഥിബല ക്ഷയ നിര്‍ണ്ണയവും സൗജന്യമായിരിക്കുമെന്ന് സ്‌കൈ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് അറിയിച്ചു. ഈ ആനൂകൂല്ല്യം ആദ്യം ബുക്ക് ചെയ്യുന്ന അമ്പത് പേര്‍ക്ക് മാത്രമായിരിക്കു മെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം മുതലാണ് സ്‌കൈ ഹെല്‍ത്ത് കെയറി ല്‍ ഓര്‍ത്തോപീഡിക് വിഭാഗം ആരംഭിച്ചത്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 5.30 മുതല്‍ ഏഴ് മണി വരെ ഡോ.ജിനു ഹംസ ആശുപത്രിയിലെത്തുന്ന രോഗികളെ പരി ശോധിക്കും. രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും വാഗ്ദാനം ചെയ്യുന്ന സ്‌കൈ ഹെല്‍ത്ത് കെയര്‍ അലനല്ലൂര്‍ ആശുപത്രിപ്പടിയിലാണ് പ്രവര്‍ത്തിക്കുന്നത്.

ആശുപത്രിയിലെ മറ്റു ചികിത്സാ വിഭാഗങ്ങള്‍

പൊതുവായ അസുഖങ്ങള്‍, ജീവിതശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോള്‍, തൈറോയ്ഡ്, യൂറിക് ആസിഡ്, ആസ്തമ എന്നിവക്ക് വിദഗ്ദ്ധ ചികിത്സയും മാര്‍ഗനിര്‍ദേശ വും ജനറല്‍ പ്രാക്ടീഷണര്‍ ആന്‍ഡ് ഫാമിലി ഫിസിഷ്യന്‍ വിഭാഗത്തില്‍ ലഭ്യമാകും. ചീഫ് മെഡിക്കല്‍ ഓഫിസറായ ഡോ. കെ.എം ഷൈജുമോനാണ് ജനറല്‍ വിഭാഗത്തി ന്റെ മേല്‍നോട്ടം. കൂടാതെ ആര്‍.എം.ഒ. ഡോ.നഷ് വാന്‍ മാട്ടില്‍, ഡോ.നവീന്‍ എന്നി വരും ഈവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നു. എല്ലാദിവസവും രാവിലെ എട്ടുമണി മുതല്‍ ജനറല്‍ വിഭാഗത്തില്‍ ഡോക്ടറുടെ പരിശോധനയുണ്ടാകും.

ചര്‍മ്മ രോഗവിഭാഗത്തില്‍ പ്രശസ്ത ചര്‍മ്മരോഗ വിദഗ്ദ്ധന്‍ ഡോ. മുഹമ്മദ് ഷൗബിന്റെ സേവനമുണ്ട്. മുഖക്കുരും, മുടിക്കൊഴിച്ചില്‍, താരന്‍, മുഖത്തെ കറുത്തപാടുകള്‍, അമി ത രോമവളര്‍ച്ച, വെള്ളപ്പാണ്ട്, അലര്‍ജി, സോറിയോസിസ് തുടങ്ങിയ ചര്‍മ്മരോഗങ്ങ ള്‍ക്കുള്ള വിദഗ്ദ്ധ ചികിത്സയും അരിമ്പാറ കരിയിപ്പിക്കല്‍ റോഡിയോ സര്‍ജറി, കെമി ക്കല്‍ പീലിംഗ് ചികിത്സയും ഈ വിഭാഗത്തില്‍ ലഭ്യമാകും. തിങ്കളാഴ്ചകളില്‍ രാത്രി 8 മുതലും വ്യാഴം രാത്രി എഴ് മണി മുതലുമാണ് ചര്‍മ്മരോഗത്തില്‍ പരിശോധനയു ണ്ടാവുക.

എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് അഞ്ച് മണി മുതല്‍ സ്ത്രീരോഗ വിദഗ്ദ്ധ ഡോ.കെ .ഗീത രോഗികളെ പരിശോധിക്കും. വന്ധ്യത, വെള്ളപോക്ക്, ശരീരം മെലിയുക, ക്ഷീ ണം, വിശപ്പില്ലായ്മ, മൂത്രക്കടച്ചില്‍, മാസമുറയില്ലാതിരിക്കുക, അമിത രക്തസ്രാവം, ആര്‍ത്തവിരാമ പ്രശ്‌നങ്ങള്‍, ഗര്‍ഭാശയ പുണ്ണ്, മുഴകള്‍, അമിതവണ്ണം (പി.സി.ഒ.ഡി), അമിത വളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാകും. വെള്ളിയാഴ്ചകളില്‍ വൈകിട്ട് 5.30 മുതല്‍ ഇ.എന്‍.ടി. സര്‍ജന്‍ ഡോ. സി.എസ് സൗമ്യയുടെ സേവനവും ആശുപത്രിയില്‍ ലഭ്യമാണ്. ചെവി, തൊണ്ട, മൂക്ക് എന്നിവ സംബന്ധമായ രോഗങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സയും മാര്‍ഗനിര്‍ദേശവും ഈ വിഭാഗത്തില്‍ രോഗികള്‍ക്ക് ലഭ്യമാകും.

ആതുരസേവനം വീട്ടിലുമെത്തും

ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടേയും സേവനും വീടുകളിലേക്ക് കൂടി സ്‌കൈ ഹെല്‍ത്ത് സെന്റര്‍ എത്തിച്ചു നല്‍കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് അനുസ രിച്ചാണ് കിടപ്പിലായ രോഗികളെ വിദഗ്ദ്ധരായ ഡോക്ടര്‍മാരും നഴ്‌സുമാരും വീട്ടില്‍ വന്ന് പരിശോധിക്കുക. രോഗികള്‍ക്കാവശ്യമായ ലാബ് ടെസ്റ്റുകളും വീട്ടിലെത്തി നിര്‍വഹിച്ച് നല്‍കും. അത്യാഹിത വിഭാഗം, ഇ.സി.ജി, ഓക്‌സിജന്‍ സൗകര്യം, അഡ്മിറ്റ് സൗകര്യം, നബുലൈസേഷന്‍, ഒബ്‌സര്‍വേഷന്‍, ലാബ്, ഫാര്‍മസി തുടങ്ങിയ സൗകര്യ ങ്ങളെല്ലാം ഈ ആശുപത്രിലുണ്ട്. ബുക്കിംഗിന് : 7034003104, 7034003105

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!