പാലക്കാട്:വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് പ്രതിഷേധ ജ്വാല തെളിയിച്ചു. യോഗം എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി അധ്യക്ഷത വഹിച്ചു.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, കെപിസിസി സെക്രട്ടറി സി ചന്ദ്രന്‍, യുഡിഎഫ് നേതാക്കളായ കളത്തില്‍ അബ്ദുള്ള,എംഎം ഹമീദ് ,സിവി ബാലചന്ദ്രന്‍,പിവി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.