തച്ചനാട്ടുകര : വാളയാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ അന്വേഷണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും എം.എസ്.എഫ് തച്ചനാട്ടുകരയില്‍ പ്രതിഷേധ സംഗമം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹംസ മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു.എം എസ് എഫ് ജില്ലാ സെക്രട്ടറി അമീന് റാഷിദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗം കബീര്‍ അണ്ണാന്‍തൊടി, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ ഇല്യാസ് കുന്നുംപുറം, മണ്ഡലം സെക്രട്ടറി കെ പി കുഞ്ഞിമുഹമ്മദ്, എം എസ് എഫ് ഭാരവാഹികളായ ഫായിസ് പാറമ്മല്‍,റംഷാദ്,ഷമീര്‍ പൂവത്താണി,ജാബിര്‍, സഫ്വാവാന്,റിഷാദ്, കെ.എം.സി.സി ഭാരവാഹി മുഹ്താര്,യൂസഫ് കൊമ്പത്ത് എന്നിവര്‍ പങ്കെടു ത്തു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സെയ്നുദ്ധീന് കണ്ടപ്പാടി സ്വാഗതവും ജലാല്‍ നാട്ടുകല്‍ നന്ദിയും പറഞ്ഞു.