പാലക്കാട്: വാളയാര്‍ കേസില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് കുമ്മനം രാജശേഖരന്. അട്ടപ്പള്ള ത്ത് പീഡനത്തിരയായ ശേഷം ദൂരുഹ സഹാചര്യത്തില്‍ മരിച്ച സഹോദരിമാരുടെ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് വാളയാര്‍ ്അട്ടപ്പള്ളത്ത് ബി ജെ പിയുടെ നേതൃത്വത്തില്‍ നൂറ് മണിക്കൂര്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയത് സംസാരിക്കുക യായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് കുറ്റകരമായ അനാസ്ഥയാണ് ഈ കേസുമായി ബന്ധപ്പെട്ട് കാണിച്ചത്. ഇതിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ബി ഗോപാലകൃഷ്ണന്,ബിജെപി ജില്ലാ ബ്ലോക്ക് തല നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.