മണ്ണാര്‍ക്കാട്:നവംബര്‍ 2,5,6,7 തീയ്യതികളില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന മണ്ണാര്‍ക്കാട് ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവ തുടിപ്പുകള്‍ അതിവേഗം വിരല്‍ത്തുമ്പിലെത്തിക്കുന്നതിനായി ബ്ലോഗും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറായി.കലോത്സവത്തിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ http://mkdsubdtkalolsavam.blogspot.com എന്ന ബ്ലോഗിലും Mannarkkad Kalolsavam മൊബൈല്‍ ആപ്പിലും ലഭ്യമാകും. വേദികളുടെ വിശദാംശങ്ങള്‍, കലോത്സവ സമയക്രമം,കലോത്സവ മാന്വല്‍, പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകള്‍,കലോല്‍സവ ചിത്രങ്ങള്‍ തുടങ്ങിയവക്കു പുറമേ മത്സര ഫലങ്ങളും സ്‌കൂള്‍ തലത്തിലുള്ള പോയിന്റ് നിലവാരവും തല്‍സമയം ബ്ലോഗില്‍ ലഭ്യമാകുമെന്ന പ്രത്യേകതയും ഈ വര്‍ഷത്തെ കലോത്സവത്തിനുണ്ട്.കലോത്സവ ബ്ലോഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇല്യാസ് താളിയിലും മൊബൈല്‍ ആപ്പ് വൈസ് പ്രസിഡണ്ട് കെ.എന്‍.സുശീലയും പ്രകാശനം ചെയ്തു. തിരുവഴാംകുന്ന് സി.പി.എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ ഹാരിസ് കോലോതൊടിയാണ് ബ്ലോഗും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയത്.ഗൂഗിള്‍ പ്ലേസ്റ്റോര്‍ മുഖേനയും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.മത്സരാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കലാസ്വാദകര്‍ക്കും ഏറെ ഉപകാരപ്രദമാണ് ബ്ലോഗും ആപ്ലിക്കേഷനും.കലോല്‍സവവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ടീസര്‍ വീഡിയോയുടെ പ്രകാശനവും ചടങ്ങില്‍ വച്ച് നിര്‍വ്വഹിച്ചു.യോഗത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി.അനില്‍കുമാര്‍ അധ്യക്ഷനായി.ജനപ്രതിനിധികളായ ഇ.രജനി,ബിന്ദു കളപ്പാറ,ഒ.ഫിറോസ്,പി.പി.വിലാസിനി,എച്ച്.എം ഫോറം കണ്‍വീനര്‍ കെ. വിജയകുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.ജയശ്രീ,കണ്‍വീനര്‍ എ.രമണി,പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി, ഡോ.കല്ലടി അബ്ദു, കരീം പടുകുണ്ടില്‍, ഹമീദ് കൊമ്പത്ത്, വി.സുകുമാരന്‍,റഷീദ്ചതുരാല, എസ്.ആര്‍.ഹബീബുള്ള, പി.എം.മധു,എന്‍.എസ്.നൗഷാദ്,പി.വിജയന്‍,കെ.നൗഫല്‍,എം.കരീം,വി.കെ.റസാഖ്,എം.പി.സാദിഖ്,ഒ.മുഹമ്മദ് അന്‍വര്‍, ജാസ്മിന്‍ കബീര്‍, പി.ജി.സന്തോഷ് കുമാര്‍,ടോംസ് വര്‍ഗീസ്,സിദ്ദീഖ് പാറോക്കോട്,പി.കെ.അബ്ബാസ്,ടി.പി.അബ്ദുല്‍ സലീം,കെ.എം. മുസ്തഫ,സി.പി.വിജയന്‍,പി.മനോജ്, കെ.മൊയ്തുട്ടി സംസാരിച്ചു.