ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്വെന്ഷന് നാളെ
മണ്ണാര്‍ക്കാട്:ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്വെന്ഷന് നവംബര്‍ ഒമ്പതിന് ശനിയാഴ്ച രണ്ട് മണിയ്ക്ക് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ ശ്രീരാജ് അധ്യക്ഷനാകും.സിപിഎം ഏരിയാ സെക്രട്ടറി യു.ടി.രാമകൃഷ്ണന്,…
മൈലാംപാടത്ത് പുലി കൂട്ടിലകപ്പെട്ട സംഭവം; യൂത്ത് കോണ്‍ഗ്രസ് ഡിഎഫ്ഒയെ കണ്ടു
മണ്ണാര്‍ക്കാട്:മൈലാംപാടത്ത് നിന്നും പിടികൂടിയ പുലിയെ സൈലന്റ് വാലി വനത്തില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഎഫ്ഒയെ സമീപിച്ചു.പുലിയെ സൈലന്റ് വാലി വനത്തില്‍ തുറന്ന് വിട്ടാല്‍ വീണ്ടും പ്രദേശത്ത് ശല്ല്യമുണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എ എന്‍ ഷംസുദ്ദീനെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍…
പ്രദേശത്ത് കണ്ട പുലിയല്ല കെണിയില്‍ കുടുങ്ങിയതെന്ന് ; നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു
കുമരംപുത്തൂര്‍:മൈലാംപാടത്ത് വനംവകുപ്പ് ഒരുക്കിയ കെണി യില്‍ കുടുങ്ങിയത് പ്രദേശത്ത് കണ്ട പുലിയല്ലെന്ന വാദവുമായി നാട്ടുകാര്‍ രംഗത്ത്. കണ്ടമംഗലം മേക്കളപ്പാറ ഭാഗത്ത് നാട്ടുകാരില്‍ ചിലര്‍ കണ്ടത് ഇതിലും നീളവും ഉയരവുമുള്ള വരയുള്ള പുലിയേയാണെന്നും ഈ സാഹചര്യത്തില്‍ മൈലാംപാടത്തിന്റെ മറ്റൊരു ഭാഗത്ത് കൂട് സ്ഥാപിക്കണമെന്ന്…
മൈലാംപാടത്ത് പുലി കെണിയില്‍ കുടുങ്ങി
കുമരംപുത്തൂര്‍:മൈലാംപാടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണി യില്‍ പുലി കുടുങ്ങി.വെട്ടുചിറയില്‍ ബേബി ഡാനിയേലിന്റെ റബ്ബര്‍തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലിയകപ്പെട്ടത്.ഇന്ന് രാവിലെയോടെയാണ് കൂട്ടിലായ പുലിയെ നാട്ടുകാര്‍ കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംപാലകര്‍ സ്ഥലത്തെത്തി.പുലിയെ സ്ഥലത്ത് നിന്നും മാറ്റനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുലിയെ…
ഡിഎംഒ ഓഫീസ് മാര്‍ച്ച് നടത്തി
പാലക്കാട്:ഹോണറേറിയം കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക ,വേതനം മാസാമാസം നല്‍കുക,ഉദ്യോഗസ്ഥരുടെ മാനസിക പീഡനവും വേതനം വെട്ടിച്ചുരുക്കലും അവസാനിപ്പിക്കുക, കോര്‍ പ്പറേഷനുകളില് ആശമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ ആഷാ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു)ന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആഷാ പ്രവര്‍ത്തകര്‍ ഡിഎംഒ…
ആരാധനാലയങ്ങളിലൂടെയുള്ള ഭക്ഷണവിതരണം: ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/ രജിസ്ട്രേഷന് നിര്‍ബന്ധം
പാലക്കാട്:ആരാധനലയങ്ങളിലൂടെ വിതരണം ചെയ്യുന്ന പ്രസാദം, അന്നദാനം, നേര്‍ച്ച ഭക്ഷണം എന്നിവയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായിഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ടുച്ച ബോക് (BHOG) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആരാധനാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ജില്ല ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്…
കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന് ഇന്ന് തുടക്കം
പാലക്കാട്: ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വ ത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും സാംസ്്കാരിക വകുപ്പിന്റെയും സഹകരണത്തോടെ നവംബര്‍ എട്ട് മുതല്‍ 13 വരെ കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നടക്കും. കല്‍പ്പാത്തി ചാത്തപുരം മണി അയ്യര്‍…
മലയാളദിനം – ഭരണഭാഷ വാരാഘോഷത്തിന് സമാപനം
പാലക്കാട്:ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന മലയാളദിനം -ഭരണഭാഷ വാരാഘോഷത്തിന് സമാപനമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന പരിപാടി അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. എ.ഡി.എം ടി വിജയന് അധ്യക്ഷനായി. മാതൃഭാഷയാണ് ഓരോരുത്തരുടേയും…
കോട്ടോപ്പാടത്ത് കലോത്സവത്തെ ആരോഗ്യോത്സവമാക്കി പ്രാഥമിക ആരോഗ്യ കേന്ദ്രം
കോട്ടോപ്പാടം:മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവ നഗരിയിയായ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്റ റി സ്കൂളില്‍ ആരോഗ്യ വകുപ്പ് ഒരുക്കിയ സ്റ്റാള്‍ ശ്രദ്ധേയമായി. ആരോഗ്യ പരിശോധന,രോഗ പ്രതിരോധ ബോധവല്‍ക്കരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വ്യത്യസ്തമായ പരിപാടികളാണ് കലോത്സവത്തിനെത്തുന്നവരുടെ ആരോഗ്യതാളം കാക്കാനായി…
മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
കോട്ടോപ്പാടം:ജനകീയ മത്സ്യകൃഷി പദ്ധതിയിലുള്‍പ്പെടുത്തി അലനല്ലൂര്‍,കോട്ടോപ്പാടം പഞ്ചായത്തുകളിലെ മത്സ്യകര്‍ഷകര്‍ ക്കായി ജില്ലാ ഫിഷറീസ് വകുപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ പഞ്ചായത്തംഗം സി മുഹമ്മദാലി അധ്യക്ഷത വഹിച്ചു.അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ കെ.രേഷ്മ, പഞ്ചായ ത്തംഗം ദീപേഷ് ,നിജാസ്…