കോട്ടോപ്പാടം:മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവ നഗരിയിയായ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്റ റി സ്‌കൂളില്‍ ആരോഗ്യ വകുപ്പ് ഒരുക്കിയ സ്റ്റാള്‍ ശ്രദ്ധേയമായി. ആരോഗ്യ പരിശോധന,രോഗ പ്രതിരോധ ബോധവല്‍ക്കരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വ്യത്യസ്തമായ പരിപാടികളാണ് കലോത്സവത്തിനെത്തുന്നവരുടെ ആരോഗ്യതാളം കാക്കാനായി ആരോഗ്യവകുപ്പ് സ്റ്റാളില്‍ ക്രമീകരിച്ചിരുന്നത്. മെഡിക്കല്‍ എയ്ഡ്, ക്ലോറിനേഷന്‍,സാനിട്ടേഷന്‍,ഹരിതമാര്‍ഗ രേഖ ഉറപ്പുവരുത്ത ല്‍,ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് ഉറപ്പ് വരുത്തല്‍,മത്സരാര്‍ത്ഥികളായ കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറക്കാനായി കൗണ്‍സിലിംഗ്,ഫീഡിംഗ് റൂം,വനിതാ ടോയ്‌ലെറ്റുകളില്‍ സാനിട്ടറി നാപ്കിന്‍ ഡിസ്‌പോസല്‍ സൗകര്യം, ആരോഗ്യ ബോധവല്‍ക്കര പ്രദര്‍ശനം,ബിഎംഐ നിര്‍ണ്ണയം, രക്തസമ്മര്‍ദ്ദ പരിശോധന,പ്രമേഹ പരിശോധന,മദര്‍ കെയര്‍ ആശുപത്രിയുമായി സഹകരിച്ച് രക്ത ഗ്രൂപ്പ് നിര്‍ണ്ണയം, രക്ത ദാതാക്കളുടെ ഡാറ്റാ അപ് ലോഡിംഗ്,പ്രശ്‌നോത്തരി മത്സരം ,ലഘുലേഖ വിതരണം,ക്ഷയരോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് തൂവാല വിതരണം,ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിപാലത്തിനായി പേപ്പര്‍ ബാഗ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് കലോത്സവ നഗരിയില്‍ കാഴ്ച വെച്ചത്. കലോത്സവവുമായി ബന്ധ പ്പെട്ട ലഘുലേഖയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍ നിര്‍വ്വഹിച്ചു. ക്ഷയരോഗ പ്രതിരോധവുമായി ബന്ധപ്പെട്ട ഹാന്‍ഡ് കര്‍ച്ചീഫ് കാമ്പയിന്‍ പ്രിന്‍സിപ്പല്‍ പി ജയശ്രീ പ്രധാന അധ്യാപിക രമണി ടീച്ചര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദു കല്ലടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.