പാലക്കാട്:ഹോണറേറിയം കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക ,വേതനം മാസാമാസം നല്‍കുക,ഉദ്യോഗസ്ഥരുടെ മാനസിക പീഡനവും വേതനം വെട്ടിച്ചുരുക്കലും അവസാനിപ്പിക്കുക, കോര്‍ പ്പറേഷനുകളില്‍ ആശമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ ആഷാ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു)ന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആഷാ പ്രവര്‍ത്തകര്‍ ഡിഎംഒ ഓഫീ സിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍ സംസാരിച്ചു. സിഐടിയു ജില്ലാ ജോയി ന്റ് സെക്രട്ടറി എം.പത്മിനി ടീച്ചര്‍ അധ്യക്ഷയായി. യൂണിയന്‍ ജില്ലാ ട്രഷറര്‍ രമണി സ്വാഗതവും ജില്ലാ സെക്രട്ടറി കെ.ഗീത നന്ദിയും പറഞ്ഞു.