മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 714 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി 10.8 കോടിരൂപ വിധിക്കുകയുംചെയ്തു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 7,15,26,500 രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ദേശസാത്കൃത, സ്വകാര്യ ബാങ്കുകള്‍ അടക്കമുള്ള വായ്പ പരാതിയില്‍ 3,55,44,902 രൂപ തിരിച്ചടവായി ലഭിക്കുകയുംചെയ്തു. മജിസ്‌ട്രേറ്റ് കോടതിക ളില്‍ നടന്ന സ്‌പെഷ്യല്‍ സിറ്റിങ്ങില്‍ 5696 പെറ്റി കേസുകളില്‍ നിന്നായി സര്‍ക്കാരിന് പിഴ ഇനത്തില്‍ 78,22,150 രൂപ ലഭിച്ചു. ജില്ലാ ജഡ്ജി കെ. അനന്തകൃഷ്ണ നാവട, അഡീഷണ ല്‍ ജില്ലാ ജഡ്ജി ആര്‍.വിനായക റാവു, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി/സിവില്‍ജഡ്ജ് (സീനിയര്‍ ഡിവിഷന്‍ ) ദേവികലാല്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.