നബാര്‍ഡ് ഫണ്ട് വിനിയോഗിച്ചുള്ള ആദ്യപ്രവൃത്തിയാണിത്
മണ്ണാര്‍ക്കാട് : കനാലിലെ ചോര്‍ച്ചതടഞ്ഞ് വാലറ്റപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേ ക്കുള്ള ജലസേചനം സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിച്ച് ജലസേചനവകുപ്പ്. കാ ഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ തെങ്കര മേഖലയിലേക്കുള്ള വലതുകര കനാലിലെ പ്രശ്നങ്ങളാണ് അധികൃതര്‍ പരിഹരിച്ചുവരുന്നത്. ചേര്‍ച്ചയുള്ള ഭാഗങ്ങളില്‍ അരികുഭി ത്തി കെട്ടലും നിലവും കരിങ്കല്ല് കെട്ടുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യലുമാണ് നടത്തുന്നത്. നബാര്‍ഡില്‍ നിന്നുള്ള 78 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കാഞ്ഞിരപ്പുഴ സെക്ഷനില്‍ നബാര്‍ഡ് ഫണ്ട് വിനിയോഗിച്ചുള്ള ആദ്യപ്രവൃത്തികൂടി യാണിത്.
ആറിടങ്ങളിലായി ആകെ 740 മീറ്റര്‍ ദൂരത്തിലായാണ് ഭിത്തികെട്ടലും കോണ്‍ക്രീറ്റും നടത്തുന്നത്. ഇതില്‍ സംരക്ഷണഭിത്തികെട്ടല്‍ 310 മീറ്റര്‍ ദൂരവും കോണ്‍ക്രീറ്റ് ചെയ്യല്‍ 430 മീറ്റര്‍ദൂരവുമാണ് ഉള്ളത്. കൈതച്ചിറ, അരകുറുശ്ശി ഭാഗങ്ങളില്‍ അരിക് ഭിത്തി കെട്ടി നിലം കോണ്‍ക്രീറ്റ് ചെയ്യലും കാഞ്ഞിരം, ചേറുകുളം, അമ്പംകുന്ന്, ആനമൂളി ഭാഗങ്ങളില്‍ കെട്ടുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റുചെയ്യുന്ന പ്രവൃത്തികളാണ് ഉള്‍പ്പെ ടുത്തിയിട്ടുള്ളത്. രണ്ടാഴ്ച കൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. കൈതച്ചിറ ഭാഗത്ത് നിര്‍മാണം പുരോഗമിക്കുകയാണ്. വലതുകരയുടെ ഉപകനാലില്‍ പള്ളിക്കുറുപ്പ് മാങ്ങോട് ഭാഗത്ത് 45 മീറ്റര്‍ ദൂരവും അരകുറുശ്ശി ഉപകനാലിലെ കാഞ്ഞിരവള്ളി ഭാഗത്ത് 53 മീറ്റര്‍ ദൂരം അരിക് ഭിത്തികെട്ടല്‍ ഒരുമാസം മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു.
വലതുകര കനാലിന്റെ പലഭാഗങ്ങളിലും വെള്ളംചോരുന്നത് വാലറ്റപ്രദേശങ്ങളിലേ ക്കുള്ള ജലവിതരണത്തെ ബാധിച്ചിരുന്നു. കൂടാതെ കനാലില്‍നിന്നും സമീപവീടു കളിലേക്ക് വെള്ളമൊഴുകിയെത്തുന്നതും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് വര്‍ഷങ്ങളായി പ്രദേശവാസികളുടെയും കര്‍ഷകരുടെയും പരാതികള്‍ നിലനിന്നി രുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്. ചോര്‍ച്ചയുള്ള മറ്റു ഭാഗങ്ങളില്‍കൂടി പ്രവൃത്തികള്‍ നടത്തുന്നതിനായി നബാര്‍ഡിന് പദ്ധതി സമര്‍പ്പി ച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
മണ്ണാര്‍ക്കാടിന്റെ നെല്ലറയായ തെങ്കരയില്‍ നെല്‍കൃഷിക്ക് പുറമെ പച്ചക്കറികളും വാഴ, കമുക്, തെങ്ങ് ഉള്‍പ്പടെയുള്ള കൃഷിത്തോട്ടങ്ങളും നിരവധിയുണ്ട്. വാലറ്റ പ്രദേശമായ കൈതച്ചിറ, തത്തേങ്ങലം ഭാഗങ്ങളിലേതടക്കം കൃഷിയ്ക്ക് കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നുള്ള വെള്ളവും പ്രധാന ആശ്രയമാണ്. കനാലുകളുടെ ചോര്‍ച്ചയും കനാലിലെ തടസങ്ങള്‍ നീക്കംചെയ്യാത്തതിനാലും വാലറ്റപ്രദേശങ്ങളിലേക്ക് വെള്ളം കൃത്യമായി എത്തിയിരുന്നില്ല. ഇത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചത് കര്‍ഷകര്‍ക്കും ആശ്വാസം പകരുന്നു.