കുമരംപുത്തൂര്‍:മൈലാംപാടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണി യില്‍ പുലി കുടുങ്ങി.വെട്ടുചിറയില്‍ ബേബി ഡാനിയേലിന്റെ റബ്ബര്‍തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലിയകപ്പെട്ടത്.ഇന്ന് രാവിലെയോടെയാണ് കൂട്ടിലായ പുലിയെ നാട്ടുകാര്‍ കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംപാലകര്‍ സ്ഥലത്തെത്തി.പുലിയെ സ്ഥലത്ത് നിന്നും മാറ്റനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുലിയെ കുടുക്കാനായി വനംവകുപ്പ് ഡാനിയേലിന്റെ തോട്ടത്തില്‍ കൂട് സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ പശുക്കുട്ടിയെ കഴിഞ്ഞ മാസം 12ന് കാണാതായിരുന്നു.പുലി പിടിച്ചതായാണ് പരാതിയുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ കൂട് സ്ഥാപിച്ചത്.ജനവാസ കേന്ദ്രമായ മൈലാം പാടത്ത് കഴിഞ്ഞ മാസം 12 മുതല്‍ 30 വരെ നാലോളം പേര്‍ പ്രദേശത്ത് പുലിയെ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറുന്നു.വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വന്യജീവി ആക്രമണമുണ്ടാ യതോടെ ഭീതി ഇരട്ടിച്ചു. സന്ധ്യമയങ്ങി യാല്‍ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ ഭയമുള്ള അവസ്ഥയായിരുന്നു. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെയാണ് പുലിപ്പേടി ഏറെ പ്രയാസപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാരില്‍ നിന്നും മുയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയും ബ്ലോക്ക് മെമ്പര്‍ രാജന്‍ ആമ്പാടത്തും മണ്ണാര്‍ക്കാട് ഡി എഫ്ഒയ്ക്ക് നിവേദനം നല്‍കിയിരുന്നു. മണ്ണാര്‍ ക്കാട് റെയ്ഞ്ച് ഓഫീസര്‍ ആഷിഖ് അലി പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും കൂട് സ്ഥാപിക്കാന്‍ തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായി രുന്നു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ എം.ശശികുമാറിന്റെ നേതൃത്വ ത്തി ലുള്ള സംഘമാണ് അന്ന് വൈകീട്ട് ബേബി ഡാനിയേലിന്റെ തോട്ട ത്തില്‍ കൂട് സ്ഥാപിച്ചത്.കൂട് വെച്ച് ഒരാഴ്ച കഴിഞ്ഞാണ് പുലി കുടുങ്ങിയത്.