പാലക്കാട്:ആരാധനലയങ്ങളിലൂടെ വിതരണം ചെയ്യുന്ന പ്രസാദം, അന്നദാനം, നേര്‍ച്ച ഭക്ഷണം എന്നിവയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായിഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ടുച്ച ബോക് (BHOG) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആരാധനാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ജില്ല ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തില്‍ ചേര്‍ന്നു.
ഭക്ഷ്യവസ്തുക്കള്‍ പ്രസാദമായി വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമായും എടുക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള വ്യക്തി / ആരാധനാലയങ്ങള്‍ ചുമതലപ്പെടുത്തുന്ന വ്യക്തി തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ, ഓതറൈസേഷന്‍ ലെറ്റര്‍ എന്നിവ സഹിതം അക്ഷയകേന്ദ്രം മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. ചെറിയ ആരാധനാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന് 100 രൂപ, വലിയ ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സിന് 2000 എന്നിങ്ങനെയാണ് വാര്‍ഷിക അപേക്ഷാഫീസ്. ഓണ്‍ലൈനായി അഞ്ചുവര്‍ഷം വരെയുള്ള രജിസ്‌ട്രേഷന്‍ ഒന്നിച്ച് എടുക്കാം.
പാചകം ചെയ്യുന്ന വ്യക്തി ഭക്ഷ്യസുരക്ഷാ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഭക്ഷണം ഉണ്ടാക്കുന്നതിനും മറ്റുമായി വാങ്ങുന്ന സാധനങ്ങളുടെ വിവരങ്ങള്‍, സാധനങ്ങള്‍ വാങ്ങിക്കുന്ന സ്ഥാപനം, എന്നിവ ആരാധനാലയങ്ങളില്‍ രേഖപ്പെടുത്തി വയ്ക്കണം. ഭക്ഷണ സാധനങ്ങള്‍ക്കുള്ള സാമഗ്രികള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്നും മാത്രമേ വാങ്ങാവൂ. ഭക്ഷണം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റും ആരാധനാലയങ്ങള്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണ്. ഉത്സവങ്ങളും അന്നദാന വിതരണവും മുന്‍കൂട്ടി ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ അധികാരികളെ അറിയിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കെ.പി.രമേശ് അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധനാലയങ്ങളുടെ പ്രതിനിധികള്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിശദവിവരങ്ങള്‍ക്ക് 0491 2505081, 8943346185 (ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍), 7736439745 (ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫീസര്‍) എന്നീ നമ്പുകളില്‍ ബന്ധപ്പെടുക.