പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവിൽ അഞ്ചുപേരാണ് ചികിത്സ യിലുള്ളത്.(മലപ്പുറം സ്വദേശി ഉൾപ്പെടെ ആറ് പേർ) നിലവില്‍ 3416 പേര്‍ വീടുകളിലും 49 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും, 4 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 3472 പേരാണ് നിരീക്ഷ ണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.

പരിശോധനക്കായി ഇതുവരെ അയച്ച 1848 സാമ്പിളുകളില്‍ ഫലം വന്ന 1667 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാൾ ഏപ്രിൽ 22 നും രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.ആകെ 29239 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 25767 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.4115 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത് . അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് തിരിച്ചും ഇടവഴികളിലൂടെയും ചെറിയ നാട്ടുവഴികളിലൂടെയും അതിർത്തി കടന്ന് യാത്ര ചെയ്യുന്നത് കർശനമായി നിരോധിച്ചതാണ്. ലോക്ക് ഡൗൺ നിബന്ധനങ്ങൾ ലംഘിച്ച് യാത്രചെയ്താൽ കേരള എപിഡെമിക് ഡിസീസ് ഓർഡി നൻസ് 2020 പ്രകാരം രണ്ടു വർഷം തടവോ 10000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. ഇത്തര ത്തിൽ ആരെങ്കിലും അന്തർസംസ്ഥാന യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചാൽ അടിയന്തരമായി അധികൃതരെ അറിയിക്കേ ണ്ടതാണ്.

24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!