കാഞ്ഞിരപ്പുഴ: പൂഞ്ചോല പാമ്പന്‍തോട് ഉന്നതിയിലെ വീട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉന്നതിയിലെ വീരന്‍ (52) ആണ് മരിച്ചത്. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കം കണക്കാക്കുന്നു. പാമ്പന്‍തോട് ഭാഗത്തുള്ള ഉന്നതിയിലെ പഴയ വീട്ടിലായിരുന്നു വീരന്‍ ഇടയ്ക്ക് താമസം. 2018 ലെ പ്രളയത്തെ തുടര്‍ന്ന് ഉന്നതിയിലെ കുടുംബങ്ങളെ റീബില്‍ഡ് കേരള പദ്ധതിയിലൂടെ കാഞ്ഞിരപ്പുഴ പാങ്ങോട് മേഖലയി ലേക്ക് മാറ്റിയിരുന്നു. ബന്ധുക്കളെല്ലാം ഇവിടെയാണ്. ഏതാനും ദിവസങ്ങളായി വീരനെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇന്നലെ രാവിലെ അന്വേഷിച്ചുചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് പൊലിസും ട്രോമാകെയര്‍ വളണ്ടിയര്‍മാരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണ ത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് സി.ഐ. എം.ബി. രാജേഷ് അറി യിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!