പാലക്കാട്: സംസ്ഥാന, ജില്ലാ അതിർത്തികൾ കടന്ന് സഞ്ചരിക്കുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്ര ‘കോവിഡ് കെയർ കേരള’ ആപ്പിന്റെ സഹായത്തോടെ പോലീസ് കർശനമായി നിരീ ക്ഷി ക്കും. പരിശോധനയ്ക്കുള്ള മുഴുവൻ പോലീസ് ഉദ്യോഗസ്ഥ രുടെയും ഫോണിൽ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന, ജില്ലാ അതിർത്തി കളിൽ പരിശോധനയ്ക്കിടയിൽ യാത്രക്കാരുടെയും വാഹനത്തി ന്റെയും ഫോട്ടോ, വാഹനത്തിന്റെ നമ്പർ, പോകേണ്ട സ്ഥലം, റൂട്ട്, സ്ഥലത്ത് എത്തിച്ചേരുന്ന സമയം, എന്നിവ പോലീസ് ആപ്പിലൂടെ അയയ്ക്കും. വാഹനം കടന്നു പോകുന്ന മറ്റ് റൂട്ടുകളിൽ പരിശോ ധന നടത്തുന്ന പോലീസുകാർക്ക് കൃത്യമായി നിരീക്ഷി ക്കാനും കഴിയും. ജില്ലയിലെ അതിർത്തികളിൽ പരിശോധന നട ത്തുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും ഇത്തര ത്തിൽ മൊബൈൽ ആപ്പ് വഴി പരിശോധന കർശനമാക്കുമെന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. മനോജ് കുമാർ അറിയിച്ചു. യാത്രക ൾക്ക് പുറത്ത് ഇറങ്ങുന്നവർ ചുറ്റിത്തിരിയുന്നത് ഒഴിവാ ക്കാനും വാഹനങ്ങളിൽ ആളുകൾ മാറി കയറുന്നത് കണ്ടുപിടി ക്കാനും ഈ ആപ്പ് പോലീസിന് കൂടുതൽ സഹായകമാകുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!