മണ്ണാര്‍ക്കാട്: ഉത്സവ – പെരുന്നാള്‍ സ്റ്റാളുകളിലും വിവിധ സ്ഥാപന ങ്ങളുടെ എക്സിബിഷനിലും മറ്റും കച്ചവടം നടത്തി ജീവിച്ചിരുന്ന വരും ലോക്ക് ഡൗണില്‍ തീരദുരിതത്തില്‍.സംസ്ഥാനത്ത് നൂറ് കണ ക്കിന് കുടുംബങ്ങളാണ് ഇത്തരത്തിലുള്ളത്.സ്വന്തമായി വീടി ല്ലാത്തവര്‍പോലും ഇക്കൂട്ടത്തിലുണ്ട്.ഏപ്രില്‍ മെയ് മാസങ്ങളിലെ വരുമാനം കൊണ്ടാണ് ഇക്കൂട്ടര്‍ മഴക്കാലത്തെ അതിജീവിക്കുന്നത് ഇപ്പോള്‍ വീട്ടുവാടക പോലും കൊടുക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പലരും.ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ശേഖ രിച്ച സാധനങ്ങള്‍ പലതും നശിച്ചു.അങ്ങനെ ലക്ഷങ്ങളുടെ ബാധ്യത യായവരുമുണ്ട്. പ്രയാസങ്ങള്‍ കണക്കിലെടുത്ത് സഹായമെത്തിക്കാ നുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാ ണ് ഇവരുടെ ആവശ്യം.രണ്ട് പ്രളയം കഴിഞ്ഞപ്പോള്‍ പലരും കടക്കെ ണിയിലായി.എല്ല വഴികളും മുട്ടി നില്‍ക്കുന്ന തങ്ങളെ സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷമാത്രമാണ് ഇവര്‍ക്ക് ഇപ്പോള്‍ ബാക്കി യുള്ളത്.