അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ കുഷ്ഠരോഗത്തിന്റെ പിടിയില മര്‍ന്ന് വയോധികന്റെ ജീവിതം ദുരിതമയം.ഇരുകാലുകളിലും വലിയ മുറിവുകളുമായി രോഗം മൂര്‍ച്ഛിച്ച അവസ്ഥയാണ് ഇപ്പോള്‍. രോഗബാധിതനാവശ്യമായ ചികിത്സയും മറ്റും ആരോഗ്യ വകുപ്പി ന്റെ ഭാഗത്തു നിന്നും ലഭിക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. എടത്തനാട്ടുകര പാലിയേറ്റീവിന്റെ നേതൃത്വത്തിലാണ് മുറിവ് പരിചരിക്കലും മറ്റും നടക്കുന്നത്.പാലിയേറ്റീവിന്റേയും നാട്ടുകാ രുടേയും നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും കോവിഡിന്റെ സാഹചര്യത്തില്‍ മടക്കി അയക്കുക യായിരുന്നുവെന്നും ആക്ഷേപമുണ്ട്.രോഗിയും മകളും രണ്ട് പേരമക്കളുമാണ് ഒരേ വീട്ടില്‍ കഴിയുന്നത്.നിരവധി വീടുകളുള്ള കോളനിയിലാണ് ഇവരുടെ വീട്.രോഗം മൂര്‍ച്ഛിച്ച സാഹചര്യം അയല്‍വാസികളെയും ഭീതിപ്പെടുത്തുന്നുണ്ട്.കുഷ്ഠരോഗികളെ ചികിത്സിക്കുന്ന പ്രത്യേക കേന്ദ്രങ്ങളില്‍ വയോധികന് ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടല്‍ വേണ മെന്നാണ് ആവശ്യം.വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളനിയില്‍ കുഷ്ഠരോഗം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു.