കുമരംപുത്തൂര്‍ :നെച്ചുള്ളി ഗവ. ഹൈസ്‌കൂള്‍ 62ാം വര്‍ഷികം വിവിധപരിപാടികളോടെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ പി. ടി.എ പ്രസിഡന്റ് കെ.പി മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖാദര്‍ കുത്തനിയില്‍ , പ്രധാനധ്യാപകന്‍ പി.കെ സന്തോഷ് കുമാര്‍, എച്ച്.എം.സി ചെയര്‍ അലവി പൊന്‍പാറ, മുന്‍ പി.ടി.എ. പ്രസിഡന്റുമാരായ ഐലക്കര മുഹമ്മദലി, പൊന്‍ പാറ കോയക്കുട്ടി, വൈശ്യന്‍ മുഹമ്മദ് , എം.പി ടി എ പ്രസിഡന്റ് കെ.ടി ഹസീന , മുന്‍ പ്രധാന അധ്യാപകരായ ശാലനി ടീച്ചര്‍ , നാസര്‍ മാസ്റ്റര്‍ , പി.ടി.എ എക്‌സി. മെമ്പര്‍മാരായ കെ.ഹംസ, മണ്ണുമ്മല്‍ മുഹമ്മദലി, ബെന്നി, നസ്രുദീന്‍ , സുനീര്‍ , ശരീഫ് , സീനിയര്‍ അസിസ്റ്റന്റ് , ബഷീര്‍ അക്കര, സ്റ്റാഫ് സെക്രട്ടറി എം.സി മനോജ് , കെ.വി മുരളി, കെ.വി നാരായണന്‍, കെ.സി മൊയ്തുപ്പ, മുഹമ്മദലി മേലേതില്‍, ജ്യോതി കുമാരി എന്നിവര്‍ സംസാരിച്ചു.
