മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് അമ്പലപ്പാറ ഇല്ലിക്കല്‍ വനഭാഗത്ത് കാട്ടുതീ. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വിവരം ലഭിച്ചപ്രകാരം വൈകിട്ട് ആറരയോടെ വനപാലകരെ ത്തി തീയണക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഒന്നര ഹെക്ടറോളം വരുന്ന വനഭാഗത്ത് പുല്ലി നാണ് തീപിടിച്ചതെന്ന് വനപാലകര്‍ അറിയിച്ചു. തീ സമീപത്തെ റബര്തോട്ടങ്ങളിലേക്ക് പടര്‍ന്ന് അടിക്കാടും കത്തിനിശിച്ചു. രാത്രി ഒമ്പതരയോടെ തീനിയന്ത്രണവിധേയമാ ക്കിയതായി വനപാലകര്‍ അറിയിച്ചു. നീലിക്കല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അനീ ഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ നിതിന്‍, ഫോറസ്റ്റ് വാച്ചര്‍ ഷാജി, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ അശ്വിന് എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ തീയന്ത്രണവിധേയമാക്കിയത്. വാര്‍ഡ് മെമ്പര്‍ നൂറുല്‍സലാം സ്ഥലത്തെത്തിയിരുന്നു. സൈലന്റ്വാലി വനംറെയ്ഞ്ച് പരിധിയില്വരുന്നതാണ് ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ഇല്ലിക്കല്‍ വനഭാഗം. തീപിടുത്ത ത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്തതായി സൈലന്റ് വാലി റെയ്ഞ്ച് ഓഫിസര്‍ വി.എസ് വിഷ്ണു അറിയിച്ചു. കാട്ടുതീ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യ ത്തില്‍ പട്രോളിംങ് ശക്തമാക്കുമെന്നും റെയ്ഞ്ച് ഓഫിസര്‍ അറിയിച്ചു.
