മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട് പട്ടികവര്‍ഗഗ്രാമത്തിലുള്ള കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. പൊതുപ്രവര്‍ത്തകനായ എ.കെ അബ്ദുല്‍ അസീസാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്. ഗ്രാമത്തില്‍ 52 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ ജലവിതരണം നടത്തിയത് കൊണ്ടുകാര്യമില്ല. ശുദ്ധജലവിതരണത്തിന് ഗ്രാമ പഞ്ചായത്തിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടണം. ഉപയോഗശൂന്യമായി കിടക്കുന്ന കിയോസ്‌കുകള്‍ ഇത്തരത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെത്തിച്ച് ശുദ്ധജലം ഉറപ്പുവരുത്തണമെന്നും എ.കെ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. ജലജീവന്‍ മിഷന്‍ പ്രകാരമുള്ള കുടിവെള്ള പദ്ധതി പൂര്‍ത്തി യാകുന്നതോടെ പാങ്ങോട് പട്ടികവര്‍ഗ ഗ്രാമത്തിലെ കുടിവെള്ളപ്രശ്‌നത്തിന് ശാശ്വ തപരിഹാരമാകുമെന്ന് ജല അതോറിറ്റി പ്രതിനിധി അറിയിച്ചു. പമ്പ് സെറ്റിന്റെ അഭാ വമാണ് ജലവിതരണത്തെ ബാധിക്കുന്നത്. മീങ്കരയില്‍ നിന്നും 50 എച്ച്.പി. ശേഷിയുള്ള പമ്പ്‌സെറ്റെത്തിച്ച് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കാണാനുള്ള നീക്കത്തിലാ ണെന്ന് വകുപ്പ് പ്രതിനിധി വ്യക്തമാക്കി.

സംശയങ്ങളില്ലാത്തതും സ്വാഭാവികവുമായ മരണങ്ങളിലും പോസ്റ്റുമാര്‍ട്ടം നടപടികള്‍ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കാന്‍ നടപടിയുണ്ടാകണമെ ന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നിലവില്‍ മണ്ണാര്‍ക്കാട് അവസാനിപ്പിക്കുന്ന പാല ക്കയം കോട്ടയം സര്‍വീസ് പാലക്കയത്തേക്ക് ദീര്‍ഘിപ്പിക്കുക, മണ്ണാര്‍ക്കാട് ചിന്നത്തടാ കം റോഡ് നവീകരണം എത്രയും വേഗം പൂര്‍ത്തിയാക്കുക, നഗരത്തില്‍ ദേശീയപാത യില്‍ മാഞ്ഞുപോയ സീബ്രാലൈനുകള്‍ പുന:സ്ഥാപിക്കുക, നൊട്ടമല വളവില്‍ കാമറ സ്ഥാപിക്കുക, പലഹാരകടകളില്‍ പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോ ധിക്കുക, മലയോര മേഖലയിലെ കാട്ടുപന്നിശല്ല്യത്തിനെതിരെ നടപടിയെടുക്കുക, താ ലൂക്ക് ആശുപത്രിയില്‍ അനസ്‌ത്യേഷ്യസ്റ്റിന്റെ കുറവുനികത്തുക തുടങ്ങിയ ആവശ്യ ങ്ങളും സമിതി അംഗങ്ങള്‍ ഉന്നയിച്ചു.

താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന അംഗം എം. ഉണ്ണീന്‍ അധ്യക്ഷനായി. ഭൂരേഖാ തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്, ഡെപ്യുട്ടി തസഹില്‍ ദാര്‍ വിനോദ്, സമിതി അംഗങ്ങളായ മോന്‍സി തോമസ്, അബ്ദുള്ള, കേശവന്‍, സദക ത്തുള്ള പടലത്ത്, അബ്ദുള്‍ റഫീഖ്, മറ്റു വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!