മണ്ണാര്‍ക്കാട് : ശിരുവാണി റോഡ് പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് ശിങ്കപ്പാറ ഉന്നതി നിവാസികള്‍ ഇഞ്ചിക്കുന്ന് ചെക്പോസ്റ്റില്‍ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെയോടെ യായിരുന്നു സംഭവം. ഇഞ്ചിക്കുന്ന് മുതല്‍ എസ് കര്‍വ് വരെയുള്ള നാലര കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് തകര്‍ന്ന് കിടക്കുകയാണ്. ഉന്നതിയിലെ 36കുടുംബങ്ങളെയും ഏകയാ ത്രമാര്ഗം കൂടിയാണിത്. ഉന്നതിയിലുള്ള ഗര്‍ഭിണികളായ സ്ത്രീകള്‍ ഇഞ്ചിക്കുന്ന് വരെ നടന്ന് വന്നാണ് വാഹനത്തില്‍ കയറി പോകുന്നത്. റോഡിന്റെ തകര്‍ച്ച പ്രയാസം സൃ ഷ്ടിക്കുന്നതായാണ് ആക്ഷേപം. ഇതേ തുടര്‍ന്നാണ് സമരവുമായി ഉന്നതയിലുള്ളവരെ ത്തിയത്. സ്ത്രീകളടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിവരമറി ഞ്ഞ് കല്ലടിക്കോട് പൊലിസും സ്ഥലത്തെത്തിയിരുന്നു. ഉച്ചയ്ക്ക് ജലസേചനവകുപ്പ് അസി. എഞ്ചിനീയര്‍മാരായ വൈഷ്ണവ്, വിഷ്ണുപ്രകാശ് തുടങ്ങിയവരെത്തി സമരക്കാ രുമായി ചര്‍ച്ച നടത്തി. ശിരുവാണി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്നും ഇതുസംബന്ധിച്ചും മറ്റും അടുത്ത തിങ്ക ളാഴ്ച അസി.എക്സിക്യുട്ടിവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താമെന്നും സമരക്കാരെ അറിയിച്ചു. ഇതേ തുടര്‍ന്ന് രണ്ടരമണിയോടെ സമരം അവസാനിപ്പിക്കുക യായിരുന്നു. ശിരുവാണി റോഡ് നവീകരണ പദ്ധതിയില്‍ അഞ്ച് കോടി ചെലവിലാണ് ഇഞ്ചിക്കുന്ന് മുതല്‍ എസ് കര്‍വ് വരെയള്ള ഭാഗത്ത് റോഡ് വികസനം നടപ്പിലാക്കാന്‍ പോകുന്നത്. മൂന്ന് വീതം ഗാര്ബിയോണ് മതില്, കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി കൂടാതെ ഇന്റര്‍ലോക്ക്, കോണ്‍ക്രീറ്റ്, ഐറിഷ് ഡ്രെയിന്‍ എന്നിവയെല്ലാം ഇത്രയും ദൂരത്തിലുള്ള നവീകരണത്തില്‍ ഉള്‍പ്പെടുമെന്ന് ഇറിഗേഷന്‍ വകുപ്പ് ശിരുവാണി സെക്ഷന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ രൂപരേഖയ്ക്ക് അനുമതിയായത്. എസ്റ്റിമേറ്റ് വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ടെന്‍ഡര്‍ ചെയ്യാനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍.
