മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവ സംഘാടനത്തില്‍ പൊലിസിന്റെ ഇടപെടലും സേവനങ്ങളും മാതൃകപരമാണെന്ന് സംഘാടക സമിതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ശാന്തമാക്കുന്ന തിനുള്ള നപടിയാണ് പൊലിസ് സ്വീകരിക്കാറുള്ളത്. കലോത്സവം അട്ടിമറിക്കുവാനും, നിറുത്തിവെപ്പിക്കാനും ഉള്ള ആസൂത്രിതമായ ശ്രമങ്ങളെ ചെറുക്കുകയും, സംഘാടന ത്തിനായി സമാധാന അന്തരീക്ഷം സൃഷ്ട്ടിക്കാനുള്ള ഇടപെടല്‍ നടത്തുകയും ചെയ്ത പൊലിസ് നടപടി തൃപ്തികരമാണ്. പൊലിസിന്റെ പരിപൂര്‍ണ്ണമായ സുരക്ഷ ലഭിച്ചതി നാലാണ് ഇന്നലെ പലര്‍ച്ചെ ഏറെ ആഹ്‌ളാദത്തോടെ സമാപന സമ്മേളനം നടത്തി സമ്മാനദാനം നിര്‍വഹിക്കാന്‍ സാധിച്ചത്. അതേസമയം കലോത്സവത്തിന്റെ പേരില്‍ മണ്ണാര്‍ക്കാട് സബ്ബ് ഇന്‍സ്‌പെകടറെ സ്ഥലം മാറ്റിയ നടപടി പുന.പരിശോധിക്കണ മെന്നും സംഘാടക സമിതി ഭാരവാഹികളായ കെ.യു ഹംസ, ഗിരീഷ് ഗുപ്ത, അമീന്‍ റാഷിദ്, അജാസ് കുഴല്‍മന്ദം, നിഖില്‍ കണ്ണാടി എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
