ന്യൂഡല്‍ഹി: വലുതായാല്‍ ജെസിബി ഡ്രൈവര്‍ ആവണം എന്നാഗ്രഹിച്ച ആദിവാസി പെണ്‍കുട്ടിയുടെ അതിജീവന കഥ പറഞ്ഞ് ഡോ.സി ഗണേഷ്. കേന്ദ്ര സാഹിത്യ അക്കാ ദമി രവീന്ദ്ര ഭവനില്‍ നടത്തിയ അഞ്ച് ദിവസത്തെ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ് എന്ന അന്തര്‍ ദേശീയ സാഹിത്യോത്സവത്തില്‍ കഴിഞ്ഞദിവസം മലയാളത്തെ പ്രതിനിധീക രിച്ച് സി.ഗണേഷ് അവതരിപ്പിച്ച ചെറുകഥയാണ് സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. രണ്ടുവര്‍ഷം മുമ്പ് ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച എനക്ക് ജെസിബി ബേണം എന്ന കഥയുടെ ദി ജെസിബി ഗേള്‍ എന്ന ഇംഗ്ലീഷ് വിവര്‍ത്തനമാണ് സി. ഗണേഷ് അവതരിപ്പിച്ചത്. പാര്ശ്വവല്കൃതമായ ഗോത്ര വിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് വരുന്നതിന് നേരിടുന്ന പ്രതിസന്ധികളാണ് കഥയുടെ ഉള്ളടക്കം.
സാമൂഹികമായ പുറന്തള്ളലിന് അനുദിനം വിധേയമാകുന്ന ഗോത്ര വിഭാഗങ്ങളെ ചേ ര്ത്തുനിര്ത്തിയാല് മാത്രമേ ജനാധിപത്യ രാജ്യത്തിന് അഭിമാനിക്കാന്‍ കഴിയൂ എന്ന സന്ദേശമാണ് കഥ പകര്‍ത്തുന്നത്. സാമൂഹികമായ ഉള്‍ക്കാഴ്ചയും പ്രതിബദ്ധതയും പ്ര തിഫലിക്കുന്ന കഥയാണ് ഡോ.സി ഗണേഷിന്റേത് എന്ന് അധ്യക്ഷ ഝാന്‍സി ജെയിംസ് അഭിപ്രായപ്പെട്ടു. ദില്ലിയിലെ ഹിന്ദി പത്രങ്ങള്‍ ഉള്‍പ്പെടുന്ന മാധ്യമങ്ങള്‍ ആദിവാസിജീ വിതം ആവിഷ്കരിക്കുന്ന സി .ഗണേഷിന്റെ കഥയെ പ്രശംസിച്ച് റിപ്പോര്‍ട്ട് ചെയ്തു. ആ സാമീസിനെ പ്രതിനിധീകരിച്ച് മണികുന്തളയും ഇംഗ്ലീഷിനെ പ്രതിനിധീകരിച്ച് നന്ദിനി സെനും കൊങ്കണിയെ പ്രതിനിധീകരിച്ച് ജഫ ഗോണ്ണ്സാല്വസും കഥകള്‍ അവത രിപ്പിച്ചു. തുഞ്ചത്ത് എഴുത്തച്ഛന് മലയാള സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫ സറായ ഡോ.സി ഗണേഷിന്റെ 25ലധികം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍വ കലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ഥി കെ. അമൃതയാണ് കഥയുടെ പരിഭാഷ നിര്‍വഹി ച്ചത്.
ആദ്യമായാണ് കേന്ദ്ര സാഹിത്യ അക്കാദമി ഇത്തരത്തില്‍ ഒരു അന്തര്‍ദേശീയ സാഹി ത്യോത്സവം സംഘടിപ്പിക്കുന്നത്. വിവിധ ഭാഷകളില്‍ നിന്നായി 200 ലധികം എഴുത്തു കാര്‍ പങ്കെടുത്തു. മലയാളത്തില്‍ നിന്ന് വിവിധ സെഷനുകളിലായി സക്കറിയ, കെ. ജയകുമാര്‍, കെ. പി രാമനുണ്ണി, എസ് ഹരീഷ്,ടികെ സന്തോഷ് കുമാര്‍, എം.സി അബ്ദുല്‍ നാസര്‍,അനിത തമ്പി,സാബു കോട്ടുക്കല്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു. സാഹി ത്യോത്സവം നാളെ സമാപിക്കും.
