മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എസ്.ഐ. എം. അജാസുദ്ദീന് സ്ഥലം മാറ്റം. പാലക്കാട് നോ ര്‍ത്ത് പൊലിസ് സ്റ്റേഷനിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. എ സോണ്‍ കലോ ത്സവനഗരിയില്‍ സംഘര്‍ഷമുണ്ടാവുകയും പൊലിസ് ലാത്തിവീശിയതിനെ തുടര്‍ന്ന് എസ്.എഫ്.ഐ. നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എസ്.ഐ. എം. അജാസുദ്ദീനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മറ്റുപൊലിസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും കാണിച്ച് മണ്ണാര്‍ക്കാട് പൊലിസ് 30 എസ്. എഫ്.ഐ.അനുഭാവികള്‍ക്കെതിരെ കേസെടുത്തിരുന്നു. അജാസുദ്ദീന്റെ പരാതിയിലാ യിരുന്നു കേസ്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്ന നേതാക്കളെ സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു സന്ദര്‍ശി ച്ചശേഷം ഇവര്‍ക്ക് നേരെയുണ്ടായ പൊലിസ് നടപടിയെ കുറിച്ച് ജില്ലാ പൊലിസ് മേധാ വിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. അനാവശ്യമായി പൊലിസ് ഇട പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മത്സരാര്‍ഥികളേയും എസ്.എഫ്.ഐ. പ്രവര്‍ത്തകരെയും അകാരണമായി മര്‍ദിച്ച എസ്.ഐക്കെതിരെ കര്‍ശ ന നടപടിയെടുക്കണമെന്ന് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇന്നലെ അജാസുദ്ദീന് സ്ഥലം മാറ്റമുണ്ടായിരിക്കുന്നത്. അഗളി എസ്.ഐ. ആയ ശ്രീജിത്തിനെ മണ്ണാർക്കാട് എസ്.ഐ. ആയി നിയമിക്കുകയും ചെയ്തു.
