തിരുവനന്തപുരം : നിലമ്പൂര്‍ എം.എല്‍.എ. പി.വി അന്‍വര്‍ നിയമസഭാംഗത്വം രാജി വെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈ മാറിയത്. സുപ്രധാന പ്രഖ്യാപനം നടത്താനായി വാര്‍ത്താ സമ്മേളനം വിളിച്ചതിനു പിന്നാലെയാണ് രാജിതീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡി നേറ്ററായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച അന്‍വര്‍ ഇന്നലെ കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കണ്ടിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറി ലാണ് അന്‍വര്‍ സ്പീക്കറെ കാണാനെത്തിയത്. 1.5വര്‍ഷത്തോളം കാലാവധി ബാക്കി യുള്ളപ്പോഴാണ് അന്‍വറിന്റെ രാജി. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ ഗ്രസില്‍ ചേര്‍ന്നത്. ഇതിനുപിന്നാലെയാണ് രാജി. 2016ലാണ് നിലമ്പൂരില്‍ പി.വി അന്‍വര്‍ വിജയിക്കുന്നത്. 2021ലും ഇത് ആവര്‍ത്തിച്ചു. എ.ഐ.സി.സി. അംഗവും എടവണ്ണ പഞ്ചാ യത്ത് പ്രസിഡന്റുമായിരുന്ന പി.വി ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തേക്കെത്തിയത്. കെ. എസ്.യു. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 2014ല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായും 2019ല്‍ ഇടതു സ്വതന്ത്രനായി പൊന്നാനിയില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കി ലും പരാജയപ്പെട്ടു.