ലതാമുക്ക് ഭാഗത്ത് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ 15ന് തുടങ്ങും
മണ്ണാര്‍ക്കാട് : വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ശിരുവാണിയിലേക്കെത്തുന്ന തിനുള്ള തച്ചമ്പാറ -ശിരുവാണി റോഡ് നവീകരണ പദ്ധതി ജലവിഭവ വകുപ്പിന്റെ പരി ഗണനയില്‍. 16 കോടിയോളം രൂപ ചെലവില്‍ ഗാബിയോണ്‍ അരികുസംരക്ഷണ ഭിത്തി യും ഓടകളും നിര്‍മിച്ച് റോഡ് പൂര്‍ണമായും റീടാര്‍ ചെയ്യാനാണ് ജലവിഭവ വകുപ്പ് ശിരു വാണി സെക്ഷന്‍ ഒരുങ്ങുന്നത്. പ്രൊപ്പോസല്‍ ജലവിഭവ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി പത്തോളം ഗാബിയോണ്‍ ഭിത്തികളാണ് നിര്‍മിക്കേണ്ടി വരു ന്നത്. ഇതിന്റെ രൂപരേഖ തയാറാക്കുന്നതിനായി ഡിസൈന്‍ വിഭാഗത്തെ ഏല്‍പ്പിച്ചിരി ക്കുകയാണ്.
പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ ഇടക്കുറുശ്ശിക്ക് സമീപം ശിരുവാണി ജം ങ്ഷനില്‍ നിന്നും ആരംഭിച്ച് കേരളാമേട് വരെ 29 കിലോമീറ്ററാണ് റോഡിന്റെ ആകെ യുള്ള ദൂരം. മൂന്ന് വര്‍ഷം മുമ്പ് ശിരുവാണി ജംങ്ഷനില്‍ നിന്നും ഇഞ്ചിക്കുന്ന് ചെക്പോ സ്റ്റ് വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടത്തിയിരുന്നു. ഇഞ്ചിക്കുന്ന് മുതല്‍ എസ് വളവുവരെയുള്ള ഭാഗത്തും കേരളമേടിന് സമീപത്തുമാണ് നിലവില്‍ റോഡില്‍ കുഴിക ളുള്ളത്. ബാക്കിയുള്ള ഭാഗത്ത് കാര്യമായപ്രശ്നങ്ങളില്ല. റോഡ് പുനര്‍നിര്‍മിക്കുന്നത് വി നോദസഞ്ചാരികള്‍, ജലസേചനം, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ശിങ്കപ്പാറ ഗോത്രഗ്രാമ വാസികള്‍ എന്നിവരുടെയെല്ലാം യാത്ര കൂടുതല്‍ സുഗമമാക്കും.
കഴിഞ്ഞ നവംബര്‍ മുതല്‍ ശിരുവാണി ഇക്കോടൂറിസം വനംവകുപ്പ് ആരംഭിച്ചതോടെ ഇവിടേക്ക് സന്ദര്‍ശകര്‍ ധാരാളമായി എത്തുന്നുണ്ട്. റോഡ് പ്രവൃത്തി മാത്രമായിരുന്നു വെങ്കില്‍ വേഗത്തില്‍ നടത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ റോഡിന്റെ അരിക് ഇടിഞ്ഞതടക്കമുള്ള ഭാഗത്ത് ഉയരത്തില്‍ ഗാബിയോണ്‍ ഭിത്തി നിര്‍മിച്ച് സംരക്ഷണമൊരുക്കേണ്ടതുണ്ട്. ഇതിനായി ജലസേചന വകുപ്പ് ഡിസൈന്‍ വിഭാഗം സ്ഥലത്ത് നേരത്തെ പരിശോധന നടത്തിയിരുന്നു. ഗാബിയോണിന്റെ രൂപ രേഖ പൂര്‍ത്തിയാക്കി അനുമതിയാകുന്ന പ്രകാരം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ശിരുവാണി സെക്ഷന്‍ അധികൃതരുടെ ഒരുക്കം. ഒരു മാസത്തിനകം അനുമതിയാകു മെന്നാണ് പ്രതീക്ഷ. ഈ വേനല്‍ക്കാലത്ത് റോഡിന്റെ പ്രവൃത്തികളാരംഭിക്കാനാണ് ശ്രമങ്ങള്‍.
അതേസമയം റോഡില്‍ കുഴികളേറെയുള്ള ലതാമുക്ക് ഭാഗത്ത് 16 മീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തി കള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. ചൊവ്വാഴ്ച മുതല്‍ 25 വരെ റോഡ് അടച്ചിടും. ശിങ്കപ്പാറ ഗോത്രഗ്രാമവാസികളുടെ ആവശ്യം പരിഗണിച്ചും വിനോദസഞ്ചാരികള്‍ക്ക് സുഗമമായി യാത്രഒരുക്കുന്നതിനുമാണ് റോഡ് പ്രവൃത്തി നടത്തുന്നത്. അതേസമയം റോഡ് നവീകരണം നടക്കുന്ന ദിവസങ്ങളില്‍ ശിരുവാണിയിലേക്ക് സന്ദര്‍ശകരെ താത്കാലികമായി പ്രവേശിപ്പിക്കില്ലെന്നും 26 മുതല്‍ ബുക്കിങ് സ്വീകരിക്കുമെന്നും മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. അറിയിച്ചു.