കുമരംപുത്തൂര്‍: സിസ്റ്റമൈസേഷന്‍ ഓഫ് പ്രീപ്രൈമറി എജ്യൂക്കേഷന്‍ ഫണ്ടും മുന്‍ പ്രധാന അധ്യാപിക സില്‍വി ജോര്‍ജിന്റേയും മറ്റു സുമനസ്സുകളുടേയും സഹകര ണത്തോടെ പയ്യനെടം ജി.എല്‍.പി. സ്‌കൂളിലെ പ്രീപ്രൈമറി കെട്ടിടവും ചില്‍ഡ്രന്‍സ് പാര്‍ക്കും നവീകരിച്ചു. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാട ത്തും മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കറും ചേര്‍ന്ന് ഉദ്ഘാ ടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മടത്തുംപള്ളിയും റോട്ടറി ക്ലബ് സ്‌കൂളിന് നല്‍കിയ ഫാനുകളുടെ സ്വിച്ച് ഓണ്‍കര്‍മ്മം ക്ലബ് പ്രസിഡന്റ് മനോജ് ചന്ദ്രനും നിര്‍വഹിച്ചു. സ്‌കൂള്‍ ലൈബ്രറിയിലേക്ക് സില്‍വി ടീച്ചര്‍ നല്‍കിയ പുസ്തകങ്ങ ള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം പി. അജിത്ത്, പ്രധാന അധ്യാപകന്‍ എം.എന്‍ കൃഷ്ണകുമാര്‍, മുന്‍ വാര്‍ഡ് മെമ്പര്‍ സി.പി.മായിന്‍, എസ്.എം. സി. ചെയര്‍മാന്‍ വി.സത്യന്‍. മദര്‍ പി.ടി. എ.പ്രസിഡന്റ് രമ്യ ആക്കിപ്പാടം, പി.ടി.എ. വൈസ് പ്രസിഡന്റ് മനോജ് പയ്യനെടം, മുന്‍ പി.ടി.എ. പ്രസിഡന്റുമാരായ എന്‍.വി നീലാംബരന്‍, കെ. സുകുമാരന്‍, കെ.സുരേഷ് കുമാര്‍, മുന്‍ പ്രധാനാധ്യാപകന്‍ രാജഗോപാലന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍, ജയിംസ് കെ. കുര്യക്കോസ്, ജുനൈസ് നെച്ചുള്ളി,സ്റ്റാഫ് സെക്രട്ടറി പി.എ കദീജ ബീവി, സ്റ്റാഫ് പ്രതിനിധി ഹംസക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.