പട്ടാമ്പി: ഉപയോഗം കുറയ്ക്കുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനുമായി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതായി തദ്ദേശ സ്വയംഭരണ എക്‌ സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ വേസ്റ്റ് ബിന്നുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന നിയമം ഫെ ബ്രുവരി മുതല്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. കപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് (പറക്കുളം) കുടുംബശ്രീ നിര്‍മിക്കുന്ന തുണിസഞ്ചി വിതരണത്തിന്റെ ഉദ്ഘാടനവും വ്യാപാരികള്‍ക്കുള്ള വേസ്റ്റ് ബിന്നുകളുടെ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരു ന്നത്. ബോധവത്കരണത്തിനൊപ്പം ശക്തമായ നിയമ നടപടികള്‍ കൂടി സ്വീകരിക്കുന്ന തു വഴി മാത്രമേ പ്ലാസ്റ്റിക് എന്ന വിപത്തിനെ നേരിടാനാവൂ. പ്ലാസ്റ്റിക്കിനെ നേരിടാന്‍ ഓരോരുത്തരും സഹകരിക്കണം. പാതയോരങ്ങളില്‍ പ്ലാസ്റ്റിക് തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുന്നത് സര്‍ക്കാ റിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. വലിച്ചെറിയല്‍ വിരുദ്ധ വാരത്തിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുണി സഞ്ചിയുടെയും വേസ്റ്റ് ബിന്നു കളുടെയും വിതരണം നടത്തിയത്.

നയ്യൂര്‍ എ.ജെ.ബി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കള ത്തില്‍ ഷറഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു. കപ്പൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുജാ ത മനോഹരന്‍, എന്‍.വി രാജന്‍ മാസ്റ്റര്‍, ലത്തീഫ് കുറ്റിപ്പുറം, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേ ഷ് പൂപ്പാല തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യാപാരി പ്രതിനിധി ഷെമീര്‍ മന്ത്രിയില്‍ നിന്നും വേസ്റ്റ് ബിന്‍ ഏറ്റു വാങ്ങി. അക്ഷര ജാലകം അവാര്‍ഡ് നേടിയ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റിനെയും 70 വയസ്സ് പിന്നിട്ട തൊഴിലുറപ്പ് തൊഴിലാളികളെയും വാര്‍ഡിലെ ഹരിത കര്‍മ സേനാംഗങ്ങളെയും പരിപാടിയില്‍ മന്ത്രി ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!