മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാലത്തിന് സമീപം കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്നd ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരി ക്കേറ്റു. ഇവര്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സതേടി. തെങ്കര മണലടി സ്വദേശി നജീബ് (42), മക്കളായ നിഹാല്‍ (14), മിന്‍ഹ (13) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്ത ല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിച്ച കാറിന് പിന്നാലെ മറ്റൊരു കാറും വന്നിടിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.