മണ്ണാര്‍ക്കാട് : തെങ്കര മാസപ്പറമ്പിലുള്ള ഒഴിഞ്ഞ പറമ്പില്‍ വീണ്ടും തീപിടിത്തം. രണ്ടാഴ്ച ക്കിടെ മൂന്നാംതവണയാണ് ഇവിടെ അഗ്നിബാധയുണ്ടാകുന്നത്. ഉണക്കപ്പുല്ലിനും അടി ക്കാടിനും തീപിടിക്കുകയായിരുന്നു. തീആളിപ്പടര്‍ന്ന് സമീപത്തെ ഗോത്രഗ്രാമത്തിന് സമീപം വരെയെത്തിയത് ആശങ്കയ്ക്ക് ഇടയാക്കി. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. തത്തേ ങ്ങലം കൈതച്ചിറ പാതയോരത്ത് മാസപ്പറമ്പിലുള്ള പറമ്പില്‍ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അഗ്നിബാധയുണ്ടായത്. നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം വട്ടമ്പല ത്ത് നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പറമ്പിലെ മൂന്നേക്കറോളം സ്ഥലത്തെ പുല്ലും അടിക്കാടുമാണ് കത്തിയത്. ഈസമയം ശക്തമായ കാറ്റുമുണ്ടായിരുന്നതിനാല്‍ തീ ആളിപ്പടര്‍ന്നു. ഇത് അടുത്തുള്ള ഗോത്രഗ്രാമത്തിന് സമീപം വരെയെത്തി. ഇവിടേ ക്കുള്ള വഴിയിലൂടെ അഗ്നിശമന വാഹനമെത്താന്‍ പ്രയാസമുള്ളതിനാല്‍ അഗ്നിര ക്ഷാസേന അംഗങ്ങളും നാട്ടുകാരും ഗോത്രഗ്രാമത്തിലുള്ളവരുമെല്ലാം ചേര്‍ന്ന് വെള്ള മൊഴിച്ചും ചപ്പുകൊണ്ട് തല്ലിയും മറ്റുമാണ് തീകെടുത്തിയത്. അഗ്നിരക്ഷാസേനക്ക് രണ്ട് മണിക്കൂറോളം പ്രയത്‌നിക്കേണ്ടി വന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ അബ്ദുള്‍ ജലീലിന്റെ നേതൃത്വത്തില്‍ സേന അംഗങ്ങളായ കെ.പ്രശാന്ത്, രമേഷ്, ഷെരീ ഫ്, പ്രദീപ്, അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തീപിടിത്തത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നാണ് സംശയിക്കുന്നത്. തീപിടിത്തം തുടര്‍ക്കഥയാകുന്ന സാഹചര്യ ത്തില്‍ പ്രദേശവാസികള്‍ ശ്രദ്ധപുലര്‍ത്തണമെന്ന് അഗ്നിരക്ഷാസേന നിര്‍ദേശിച്ചു.