മണ്ണാര്‍ക്കാട് : ഇന്ത്യയില്‍ എല്ലാ വിഭാഗം മുസ്‌ലീങ്ങള്‍ക്കും സംവരണം ലഭിക്കുന്നുവെ ന്നത് മിഥ്യയാണെന്ന് എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍. മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളജില്‍ നടന്ന കേരളാ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഒന്‍പതാമത് വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതാത് സംസ്ഥാനങ്ങളുടെ പിന്നാക്ക ക്ഷേ മ കമ്മീഷനുകള്‍ പഠനം നടത്തി അര്‍ഹരായ പിന്നോക്ക മുസ്‌ലീങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ സംവരണം നല്‍കി വരുന്നത്. മണ്ഡല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് അനു സൃതമായാണ് ഓരോ സംസ്ഥാനങ്ങളിലേയും പിന്നോക്ക മുസ്‌ലീങ്ങള്‍ക്ക് മാത്രം ലഭി ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളാ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗം ഡോ. പി.പി അബ്ദുല്‍ റസാഖ് അധ്യക്ഷനായി. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ജനറല്‍ സെക്ര ട്ടറി പ്രൊഫ.അലി നദീം രസാവി, കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.മുഹമ്മദലി, കെ.എച്ച്.സി മുന്‍ സെക്രട്ടറി ഡോ.ജി ഗോപകുമാരന്‍ നായര്‍, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി എ.ജബ്ബാറലി, കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് മെമ്പര്‍ ഡോ.ജി സുനില്‍ കുമാര്‍, കല്ലടി കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ സയ്യിദ് അലി, പ്രിന്‍സിപ്പല്‍ ഡോ.സി രാജേഷ്, സി.പി ശിഹാബ്, കേരള ഹിസ്റ്ററി കോണ്‍ഗ്രസ് ലോക്കല്‍ സെക്രട്ടറി പ്രൊഫ. പി.എംസലാഹുദ്ദീന്‍, പ്രൊഫ.ആര്‍.വി മഞ്ജു എന്നിവര്‍ സംസാരിച്ചു.
എറുഡൈറ്റ് ലക്ചര്‍ കേരളാ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ചെയര്‍മാന്‍ പ്രൊഫ.കെ.എന്‍. ഗണേഷ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ചരിത്ര ഗവേഷണത്തിന്റെ പുതു വീഥികള്‍ എന്ന വിഷയത്തില്‍ നടന്ന ഗവേഷകരുടെ സംഗമത്തില്‍ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് , ഡോ.നന്ദിതാ ബാനര്‍ജി, ഡോ.ദീപ്ന കുറ്റിയില്‍, ഡോ.വിശ്വജിത്ത് എന്നിവര്‍ സംസാരിച്ചു. ഡോ.റോബിന്‍സണ്‍ ജോസ്, ഡോ.ഇ രേഖ, ഇ.ബിജേഷ് , ഡോ.ഒ.പി സലാ ഹുദ്ദീന്‍, ഡോ.പി.കെ അനീസുദ്ദീന്‍, ഡോ.യു സുമൈഷ് എന്നിവര്‍ പ്രസീഡിയം നിയ ന്ത്രിച്ചു. ഡോ.കെ.ലുക്മാനുല്‍ ഹകീം മോഡറേറ്ററായിരുന്നു. ഡോ.ടി.സൈനുല്‍ ആബിദ് സംസാരിച്ചു.