അലനല്ലൂര്‍ : രണ്ടാംപാദവാര്‍ഷിക പരീക്ഷകള്‍ക്ക് ശേഷമുള്ള പഠനനിലവാരം രക്ഷിതാ ക്കളുമായി പങ്കുവെയ്ക്കാനും മൂന്നാംടേമിലെ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെ ടുത്താനുമായി അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ നടത്തിവന്ന കോര്‍ണര്‍ പി.ടി.എ. യോഗങ്ങള്‍ സമാപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ രക്ഷിതാക്കളുടെ പ്രാദേശിക യോഗങ്ങള്‍ സ്‌കൂള്‍ നടത്തി വരുന്നുണ്ട്. ഇത്തവണ കണ്ണംകുണ്ട്, വഴങ്ങല്ലി, നെമ്മിനിശ്ശേരി, അലനല്ലൂര്‍ ടൗണ്‍ എന്നിവടങ്ങളില്‍ നടത്തിയ പി.ടി.എ.യോഗങ്ങളില്‍ നൂറ് ശതമാനം രക്ഷിതാക്കളെയും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതായി സ്‌കൂള്‍ അധികൃ തര്‍ അറിയിച്ചു. സമാപന സമ്മേളനം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താ ര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷംസുദ്ദീന്‍ തിരുവാലപ്പറ്റ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം പി.മുസ്തഫ, സ്‌കൂള്‍ മാനേജര്‍ കെ.തങ്കച്ചന്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ മമ്മദ് ഹാജി കാഞ്ഞിരന്‍, പി.പി മന്‍സൂര്‍, പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാര്‍, ടി.കെ മന്‍സൂര്‍, പി.വി ജയപ്രകാശ്, കെ.മുംതാസ് തുടങ്ങിയ വര്‍ സംസാരിച്ചു.