മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ നടപ്പിലാക്കുന്ന ഗ്രാമ വെളിച്ചം പദ്ധതിയുടെ ഭാഗമായി കുമരംപുത്തുര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഡ് കോതറിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഇന്ദിര മടത്തുംപുള്ളി അധ്യക്ഷയായി.എട്ടാം വാര്‍ഡിലെ വടക്കേമടത്ത് നടന്ന ചടങ്ങില്‍ വാര്‍ ഡ് മെമ്പര്‍ ടി.കെ ഷമീര്‍ അധ്യക്ഷനായി. പതിനഞ്ചാം വാര്‍ഡിലെ മുണ്ടക്കോട്ടില്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹദ് അരിയൂര്‍ അധ്യ ക്ഷനായി.സുന്ദരന്‍ പുതുക്കുടി, നൗഷാദ് വെള്ളപ്പാടം, ടോം വര്‍ഗീസ് , ബേബി രാജ്, അബ്ബാസ് ,മുഹമ്മദലി, ഒ അസൈനാര്‍ , സാദിഖ്, എം.കെ ജയന്‍, പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.