പാലക്കാട് : മുണ്ടൂര്‍-തൂത സംസ്ഥാനപാതയില്‍ തിരുവാഴിയോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. ബസിലെ യാത്രക്കാരും ജീവനക്കാരും ഇറങ്ങിയോടിയതിനാല്‍ വന്‍അപകടം ഒഴിവായി. ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ രാത്രി ഒമ്പതിന് തിരുവാഴിയോട് പെട്രോള്‍ പമ്പിന് മുമ്പിലാ യിരുന്നു അപകടം.

22 യാത്രക്കാരും നാലു ജീവനക്കാരുമായി കോഴിക്കോട്ടുനിന്ന് ചെന്നൈയിലേക്ക് പോ വുകയായിരുന്ന എവണ്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കെ വണ്ടി യുടെ മുന്നില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി. പരിശോധിക്കുന്ന തിനിടെ തീപടര്‍ന്നുപിടിച്ചു. ഉടനെ യാത്രക്കാരെ അടിയന്തര രക്ഷാവാതില്‍വഴി പുറ ത്തിറക്കി. ഇതിനിടെ തീ ബസിനകത്തേക്ക് പടര്‍ന്നതോടെ ഒരു യാത്രക്കാരന്‍ ബസി നുള്ളില്‍ കുടുങ്ങി. ഉടന്‍തന്നെ പിന്നിലെ ചില്ല് തകര്‍ത്ത് ഇയാളെ പുറത്തിറക്കുക യായിരുന്നു. കോങ്ങാട്, മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയെത്തി 45 മിനുട്ട് പരിശ്രമ ത്തിനൊടുവിലാണ് തീയണച്ചത്.

ബസിന്റെ മുന്‍ഭാഗത്തെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. പെട്ടെന്ന് തീപടര്‍ന്നതിനാല്‍ യാത്രക്കാര്‍ ബസിന്റെ ചുവട്ടിലെ അറയില്‍ സൂക്ഷിച്ചി രുന്ന സാധനങ്ങളില്‍ പകുതിമാത്രമാണ് പുറത്തെടുക്കാനായത്. പലരുടേയും ഡ്രൈവി ങ് ലൈസന്‍സ് അടക്കമുള്ള രേഖകള്‍ കത്തിയമര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്ത് ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു.

അതേസമയം ബസിന് തീപിടിച്ചത് പെട്രോള്‍ പമ്പിന് സമീപത്തായത് ആശങ്ക പരത്തി യെങ്കിലും നാട്ടുകാരും പമ്പിലെ ജീവനക്കാരും സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍അപകടം ഒഴിവായി. ശ്രീകൃഷ്ണപുരം പൊലിസും സ്ഥലത്തെത്തി. തിരുവാഴിയോട് പെട്രോള്‍ പമ്പിന് മുന്നില്‍ റോഡിന്റെ മറുവശത്താണ് ബസ് നിര്‍ത്തിയത്. തീപടര്‍ന്ന തിനു പിന്നാലെ പമ്പിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കുകയായിരുന്നു. ബസിലെ യാത്രക്കാരില്‍ പലരും ഉറങ്ങിതുടങ്ങിയിരുന്നെങ്കിലും ഞൊടിയിടയില്‍ എല്ലാവരേയും പുറത്തിറക്കാനായതും തുണയായി. ചിലയാത്രക്കാര്‍ പിന്നാലെ വന്ന ബസില്‍ യാത്രതുടര്‍ന്നു.
news courtesy mathrubhumi

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!