കോട്ടോപ്പാടം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വട്ടപ്പാട്ട്, വഞ്ചിപ്പാട്ട്, മാപ്പിളപ്പാട്ട്, കന്നഡകവിതാരചന എന്നീ മത്സരങ്ങളില്‍ മികച്ച വിജയം നേടിയ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ പി.ടി.എയുടെ നേതൃത്വ ത്തില്‍ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. പി. ടി.എ. പ്രസിഡന്റ് കെ.ടി അബ്ദുള്ള അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ എം.പി സാദിക്ക്, എം.പി.ടി.എ. പ്രസിഡന്റ് ദീപ ഷിന്റോ, സി.പി വിജയന്‍, പി.മനോജ്, എ.ബാബു, , ഷംജി ത്, രഞ്ജിത തുടങ്ങിയവര്‍ സംസാരിച്ചു.