മണ്ണാര്‍ക്കാട്: ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെ ന്നും ജനങ്ങള്‍ അങ്ങേയറ്റം വീര്‍പ്പുമുട്ടലുകളാലുളള ജീവിതമാണ് നയിക്കുന്നതെന്നും ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ.അലി നദീം രിസവി പറഞ്ഞു. കേരളാ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഒന്‍പതാമത് വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു അദ്ദേഹം.ഭരണകൂട ഭീകരതയാല്‍ രാജ്യത്ത് അനുദിനം ഓരോ ചരിത്രസ്മാരക ങ്ങളും തകര്‍ച്ചാ ഭീഷണി നേരിടുകയാണ്. പുതിയ കാലത്ത് ചരിത്രം എന്ന വിജ്ഞാന ശാഖയുടെ അര്‍ത്ഥതലങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. രാജാക്ക ന്‍മാരുടെ കഥകളില്‍ നിന്നും ഇന്ന് ചരിത്രം സാധാരണക്കാരുടെ ജീവിതകഥയിലേ ക്കെത്തി നില്‍ക്കുകയാണ്. അതുവഴി ചരിത്രം ഇന്നൊരു പോരാട്ട വേദിയായി മാറിയി രിക്കുന്നുവെന്നും അലി നദീം റിസ്‌വി കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ മറ്റിത്തിരുത്തലു കള്‍ വല്ലാതെ വന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത് വസ്തുതാ പരമായ ചരിത്രം രേഖ പ്പെടുത്തുവാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് മുഖ്യാതിഥിയായിരുന്ന എന്‍.ഷംസു ദ്ദീന്‍ എംഎല്‍എ പറഞ്ഞു.കേരള ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ.വി. കാര്‍ ത്തികേയന്‍ നായര്‍ അധ്യക്ഷനായി. ചരിത്രകാരന്‍മാരായ പ്രൊഫ. കേശവന്‍ വെളുത്താ ട്ട്, ഡോ.എന്‍.ഗോപകുമാരന്‍ നായര്‍, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, എം.ഇ.എസ്. ജനറല്‍ സെക്രട്ടറി കെ.കെ കുഞ്ഞുമൊയ്തീന്‍, കല്ലടി കോളേജ് ചെയര്‍മാന്‍ കെ.സി.കെസയ്യിദ് അലി, പ്രിന്‍സിപ്പള്‍, ഡോ.സി.രാജേഷ്,കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ.ടി. മുഹമ്മദാലി. ലോക്കല്‍ സെക്രട്ടറി പ്രൊഫ. പി.എം. സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ‘ കേരളം നവോത്ഥാന മൂല്യ ങ്ങളില്‍ നിന്നും പിന്‍മടങ്ങുന്നുവോ?’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ.പി.പി അബ്ദുല്‍ റസാഖ് മോഡറേറ്ററായി. പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍, ടി.ടി.ശ്രീകുമാര്‍, പ്രൊഫ.കെ.എസ് മാധവന്‍, ഡോ.മാളവിക ബിന്നി, ഡോ.പി.കെ. അനീസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. -ചരിത്ര ഗവേഷണത്തിന്റെ പുതു വീഥികള്‍-എന്ന സെഷനില്‍ ഡോ.നന്ദിത ബാനര്‍ജി, ഡോ.ദീപ്ന കുറ്റിയില്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ.ലുക്മാനുല്‍ ഹകീം മോഡറേറ്ററായിരുന്നു. ഡോ.ടി.സൈനുല്‍ ആബിദ് സംസാരി ച്ചു.