തച്ചമ്പാറ: എല്‍.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായ തച്ചമ്പാറ പഞ്ചായത്തില്‍ പ്രസിഡന്റ് ആയി കോണ്‍ഗ്രസ്സ് അംഗം നൗഷാദ് ബാബുവിനെ തിരഞ്ഞെടുത്തു. ആകെ15 സീറ്റുകള്‍ ഉള്ള പഞ്ചായത്തില്‍ 6 നെതിരെ 9 വോട്ടുകള്‍ക്കാണ് നൗഷാദ് ബാബു തെരഞ്ഞെടുക്ക പ്പെട്ടത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐസക് ജോണിന് 6 വോട്ടുകളാണ് ലഭിച്ചത്. പി ന്നീട് ഉച്ചക്ക് നടന്ന ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ ലീഗ് അംഗം പി.ശാരദ ഉപാധ്യക്ഷയാ യി തെരഞ്ഞെടുത്തു. 8 അംഗങ്ങളായിരുന്ന യു.ഡി.എഫിന് സി.പി.എം സ്വതന്ത്രനായിരു ന്ന അബൂബക്കര്‍ മുച്ചീരിപ്പാടം പിന്തുണച്ചതോടെയാണ് 9 വോട്ടുകള്‍ ലഭിച്ചത്. പഞ്ചാ യത്തില്‍ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫ് സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തതോടെയാണ് എല്‍.ഡി.എഫ് ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടമായത്, തുടര്‍ന്ന് അധ്യക്ഷന്‍ ഒ.നാരായണന്‍കുട്ടിയും ഉപാധ്യക്ഷന്‍ രാജി ജോണിയും സ്ഥാന ങ്ങള്‍ രാജി വെച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!