കോട്ടോപ്പാടം: കോലോത്തൊടി കുടുംബസംഗമത്തിന്റെ രണ്ടാം വാര്‍ഷികത്തോട നുബന്ധിച്ച് കമ്മിറ്റി ഭാരവാഹികളുടെ അവലോകനയോഗം ചേര്‍ന്നു. കോലോത്തൊടി കുടുംബ കൂട്ടായ്മയുടെ 2025 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറക്കി. ചെയര്‍മാന്‍ അബ്ബാസ് വട്ടപ്പറമ്പ് കലണ്ടറിന്റെ കോപ്പി കുടുംബത്തിലെ കാരണവര്‍ കുഞ്ഞിവാപ്പുവിന് നല്‍ കി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനഫണ്ടിലേക്കുള്ള ആദ്യവിഹിതം അബ്ദുല്‍ മജീദ് തെ ന്നല ചെയര്‍മാനെ ഏല്‍പ്പിച്ചു. മൊയ്തുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ചീഫ് കോര്‍ ഡിനേറ്റര്‍ മഷഹുര്‍ വട്ടപ്പറമ്പ്, കോട്ടോപ്പാടം പഞ്ചായത്ത് മെമ്പര്‍ കെ.ടി അബ്ദുള്ള, ജി സിസി കോര്‍ഡിനേറ്റര്‍ അസ്ഹര്‍ കോട്ടോപ്പാടം, മൊയ്തുണ്ണി മാസ്റ്റര്‍ പൊന്‍പാറ, മുഹമ്മ ദലി കുന്നപ്പള്ളി, റഫീഖ് തെന്നല, ശരീഫ് പാലോട്, ജാഫര്‍ ഷര്‍വാനി കോട്ടോപ്പാടം എന്നിവര്‍ സംസാരിച്ചു.