അലനല്ലൂര്‍ : മുന്‍ മുഖ്യമന്ത്രിയായിരുന്ന ലീഡര്‍ കെ.കരുണാകരന്റെ 14-ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി അനു സ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോട്ടപ്പള്ള വ്യാപാരഭവനില്‍ നടന്ന അനുസ്മരണ യോഗം മണ്ഡലം പ്രസിഡന്റ് എം. സിബ്ഗത്തുള്ള ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് ടി.കെ ഷംസുദ്ദീന്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സിബിത്ത്, കോണ്‍ഗ്രസ് നേതാക്കളായ ബാലകൃഷ്ണന്‍ പെട്ടമണ്ണ, നാസര്‍ കാപ്പുങ്ങല്‍, റസാഖ് മംഗലത്ത്, പി. അഹമ്മദ് സുബൈര്‍, ഒ.ഹംസ, കെ.സത്യപാലന്‍, അഡ്വ. സത്യ നാഥന്‍, എം. മഹഫൂസ്, ടി.കെ സാജിദ്, കെ. അബു മാസ്റ്റര്‍, പി.പി ഏനു, മുസ്തഫ തയ്യില്‍, നാസര്‍ പുത്തന്‍ങ്കോട്ട്, അനു.എസ്.ബാലന്‍, സി.മാധവന്‍, ബക്കര്‍ വെള്ളേങ്ങര, പി. ബാലന്‍, ഒ.മനാഫ്, ടി.യു ജുനൈദ്, അലി. അബ്ദുസലാം ചേരിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.