മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച രണ്ടാംഘട്ട പരിശീലന ക്ലാസ് വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നടന്നു. ആപത്ഘട്ട ങ്ങളില്‍ വിവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തണെമന്നതിനെ കുറിച്ച് വിശ ദമായ ക്ലാസും പ്രായോഗിക പരിശീലനവും ഉണ്ടായി. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്ര സിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. മദര്‍കെയര്‍ ഹോസ്പിറ്റലിലെ എമര്‍ജ ന്‍സി ഫിസിഷ്യന്‍ ഡോ. അഖില്‍ നസീം, ട്രോമാകെയര്‍ ചീഫ് ട്രെയിനര്‍ ജംഷാദ്, ഫയ ര്‍ഫോഴ്‌സ് ട്രെയിനര്‍മാരായ രഞ്ജിത്ത്, നാസര്‍ എന്നിവര്‍ ക്ലാസെടുത്തു. മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം അസി. സ്റ്റേഷന്‍ ഓഫിസര്‍ എ.കെ ഗോവിന്ദന്‍കുട്ടി, ഹോംഗാര്‍ഡ് അനില്‍കുമാര്‍, ജില്ലാ ട്രെയിനര്‍ മണി ശ്രീലക്ഷ്മി, മദര്‍കെയര്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംങ് മാനേജര്‍ പി.വി അജയന്‍, ട്രോമാകെയര്‍ മീഡിയ കണ്‍വീനര്‍ രാജു കരിമ്പുഴ, പി.ഷമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.