അലനല്ലൂര്‍ : കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന യു.പി.തല വായ നോത്സവത്തിന് താലൂക്കില്‍ തുടക്കമായി. താലൂക്ക് തല ഉദ്ഘാടനം ചളവ മൈത്രി വാ യനശാലയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ മാസ്റ്റര്‍ നിര്‍ വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി. അബ്ദുള്ള അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ്, ഗ്രാമ പഞ്ചായത്ത് അംഗം പി. രഞ്ജിത്ത്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ എം.കെ രവീന്ദ്രന്‍, കെ.എസ് ജയന്‍, മൈത്രി വായനശാല പ്രസിഡന്റ് കെ. അബ്ദുള്‍ റഫീക്ക, സെക്രട്ടറി പി. അജേഷ് എന്നിവര്‍ സംസാരിച്ചു. വായനോത്സവത്തിന്റെ ഭാഗമായി അക്ഷരക്വിസ്, സംവാദ സദസ്, കലാമത്സരങ്ങള്‍ എന്നിവ നടന്നു. ബാലവേദി ട്രെയിനര്‍മാരായ സി.ടി രവീന്ദ്രന്‍, ഊര്‍മ്മിള എന്നിവര്‍ നേതൃത്വം നല്‍കി.