അലനല്ലൂര്‍ : പാലക്കാഴിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ശിവരാമന്‍ മാസ്റ്റര്‍, സത്യന്‍ എന്നിവരെ ഐ.എന്‍.ടി.യു.സി. പാലക്കാഴി യൂണിറ്റ് അനുസ്മരിച്ചു. പാലക്കാഴി സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം എടപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കബീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം മുന്‍ പ്രസിഡന്റ് ടി. കെ ഷംസുദ്ദീന്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി നാസര്‍ ചീനന്‍, ടി.കെ ഷാജി, യക്കപ്പ ത്ത് ശശിപാല്‍, യു.കെ ശ്രീനാഥ്, റിഫ്‌വാന്‍, ബഷീര്‍, മെഹബൂബ്, ഹമീദ്, മുരളി, അബ്ബാ സ്, മുഹമ്മദ്, നാസര്‍, ഉണ്ണീന്‍കുൂട്ടി, സലാം, ഫവാസ് ബാബു, കുഞ്ഞിപ്പ കീടത്ത്, മുജീബ്, ചന്തു, അക്ബറലി തുടങ്ങിയവര്‍ സംസാരിച്ചു.