മണ്ണാര്‍ക്കാട് : കരിമ്പ പനയംപാടം വാഹനാപകടത്തില്‍ മരിച്ച കുട്ടികളുടെ വീട്ടില്‍ ഐ.എന്‍.എല്‍. നേതാക്കള്‍ സന്ദര്‍ശനം നടത്തി. മരിച്ച റിദ ഫാത്തിമ, നിധ ഫാത്തിമ, ആയിഷ, ഇര്‍ഫാന ഷെറിന്‍ എന്നിവരുടെ വീടുകളിലാണ് നേതാക്കള്‍ എത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അപകടങ്ങള്‍ തുടര്‍ച്ചയായി നടക്കുന്ന പ്രദേശത്തെ റോഡിന്റെ അശാസ്ത്രീയത പരിഹരിച്ച്് അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികളു ണ്ടാകണമെന്ന് സംസ്ഥാന സെക്രട്ടറി അഷ്‌റഫ് അലി വല്ലപ്പുഴ ആവശ്യപ്പെട്ടു. വിഷയ ത്തില്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകുമെന്നും ഉറപ്പുനല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി പി.വി ബഷീര്‍, സെക്രട്ടറി കെ.വി അമീര്‍, ട്രഷറര്‍ അബ്ദുല്‍ റഫീഖ് കാട്ടുകുളം, എന്‍. വൈ.എല്‍. ജനറല്‍ സെക്രട്ടറി കമറുദ്ധീന്‍ മണ്ണാര്‍ക്കാട്, മണ്ഡലം ഭാരവാഹികളായ അബ്ദു അച്ചിപ്ര, ബഷീര്‍ പുളിക്കല്‍, ശിഹാബ് മൈലാംപാടം എന്നിവര്‍ പങ്കെടുത്തു.