മണ്ണാര്‍ക്കാട് : അരിയൂര്‍ ബാങ്കിനെ കുറിച്ച് സാമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചര ണം നടത്തുന്നവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ്. കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാ കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു.

നിക്ഷേപകരേയും ഇടപാടുകാരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പച്ചനുണകളാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. സര്‍ക്കിള്‍ സഹകരണ യൂനിയനില്‍ പരസ്പരം യോജിച്ച് പോകുമ്പോള്‍ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ബാങ്കിനെ മാത്രം അജണ്ട വെച്ച് തകര്‍ക്കാനുള്ള സി.പി.എമ്മിന്റെ നടപടി അവരുടെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ച കാലഘട്ടത്തില്‍ അതില്‍ നിന്നും വഴിതിരിച്ചുവിടാനുള്ള ത്വരയായിട്ടാണ് യു.ഡി.എഫ്. വിലയിരുത്തുന്നത്. ആരോപണങ്ങളെ സമാനരീതിയില്‍ നേരിടും. കോട്ടോപ്പാടം പഞ്ചാ യത്തിലെ ഗ്രാമങ്ങളിലും കവലകള്‍തോറും നടത്തുന്ന പ്രചരണത്തെപ്രതിരോധിക്കാന്‍ യു.ഡി.എഫ് രംഗത്തിറങ്ങും. ജില്ലാ – മണ്ഡലം കമ്മിറ്റികളില്‍ ഇക്കാര്യം ചെയ്ത് തുടര്‍ നീ ക്കങ്ങളുണ്ടാകും. നിലവില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിടണം. ഇതുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രകാരം രേഖകള്‍ ലഭ്യമായിട്ടുണ്ട്. വേണ്ട സമയത്ത് ഇത് പുറത്ത് വിടും.

അരിയൂര്‍ ബാങ്കിലേക്കുള്ള സി.പി.എമ്മിന്റെ സമരത്തിന് ശേഷം യു.ഡി.എഫും സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ആരും വഞ്ചിക്കപ്പെട്ടിട്ടില്ല. കുടിശ്ശിക നിവാരണം ശക്തിപ്പെടുത്തും. സഹകരണ വകുപ്പ് നിയമിച്ച സെയില്‍സ് ഓഫിസറുടെ ഇടപെടലിലൂടെ വായ്പ തിരിച്ചുപിടിക്കുന്ന നടപടി കള്‍ പുരോഗമിക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ അഡ്വ. ടി.എ സിദ്ധീഖ്, അസീസ് ഭീമനാട്, കല്ലടി അബൂബക്കര്‍, ഹസന്‍ പാറശ്ശേരി, എ. അസൈനാര്‍, കെ.ജി ബാബു, സി.ജെ രമേശ്, ഉമ്മര്‍ മനച്ചിത്തൊടി, ഹമീദ് നെയ്യപ്പാടത്ത്, അബ്ദുള്‍ മജീദ്, ചേക്കുമാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!