മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ (കെ.എസ്.എസ്. പി.എ.) മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സമ്മേളനം കെ.പി.സി.സി.സെക്രട്ടറി പി. ഹരി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എട്ടരവര്‍ഷമായി, ഇടതുപക്ഷ സര്‍ക്കാര്‍ ജന ങ്ങളെ ചൂഷണം ചെയ്തു ഭരിക്കുകയാണെന്നും നെറികേടിന്റെ പര്യായമായി സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാപാരഭവനില്‍ നടന്ന പരിപാടിയില്‍ മണ്ഡ ലം പ്രസിഡന്റ് എ. അസൈനാര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, മറ്റു നേതാക്കളായ കെ.എം.എം റഷീദ്, അനന്തകൃഷ്ണന്‍, കെ.ജി ബാബു, കെ. വേണുഗോപാല്‍, തോമസ് ആന്റണി, വനിത ഫോറം ചെയര്‍പേഴ്സണ്‍ ചിത്ര ഡി. നായര്‍, കെ.പി.എസ്.ടി.എ. സബ് ജില്ലാ സെക്രട്ടറി പ്രദീപ്, വി.സുകുമാരന്‍, എ.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ. അസെനാര്‍ (പ്രസിഡന്റ്.), പി. ബാലഗോപാല്‍ (സെക്രട്ട റി), ആലിക്കല്‍ ശിവദാസന്‍ (ട്രഷറര്‍), ചിത്ര ഡി. നായര്‍ (വനിതാ ഫോറം ചെയര്‍പേഴ്സ ണ്‍), ആലീസ് തോമസ് (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.